city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സിപിഎം ജില്ലാ സമ്മേളനത്തിന് കാസര്‍കോട് ഒരുങ്ങി; അര ലക്ഷം പേരുടെ റാലി, 5,000 റെഡ് വളണ്ടിയര്‍മാരുടെ പരേഡ്

കാസര്‍കോട്: (www.kasargodvartha.com 06/01/2015) സിപിഎം ജില്ലാസമ്മേളനത്തിന് ഒരുക്കമായതായി ജില്ലാസെക്രട്ടറി കെ.പി സതീഷ്ചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒമ്പതുമുതല്‍ 11 വരെ ചെമ്മനാട് പഞ്ചായത്തിലെ കോളിയടുക്കത്തും ചട്ടഞ്ചാലിലുമായാണ് സമ്മേളനം.

11ന് ഉച്ചയ്ക്ക് മൂന്നിന് 5,000 ചുവപ്പ് വളണ്ടിയര്‍മാരുടെ പരേഡ് പൊയിനാച്ചിയില്‍ നിന്നാരംഭിക്കും. ചട്ടഞ്ചാലില്‍ അരലക്ഷം പേര്‍ അണിനിരക്കുന്ന ബഹുജന റാലി നടക്കും. ഗതാഗത തടസം ഒഴിവാക്കുന്നതിനായി സമാപന ദിവസം ഉദുമ ഏരിയ ഒഴികെ കേന്ദ്രീകരിച്ച പ്രകടനമുണ്ടാകില്ല. വാഹനങ്ങളിലെത്തുന്ന പ്രവര്‍ത്തകര്‍ ചെറുപ്രകടനമായി പൊതുസമ്മേളന നഗരിയിലേക്ക് നീങ്ങും.

ഭൂരിപക്ഷ - ന്യൂനപക്ഷ വര്‍ഗീയ ശക്തികളുടെ സ്വാധീനകേന്ദ്രങ്ങളുള്ള ജില്ലയില്‍ ജനത്തിന് ഭീഷണിയുയര്‍ത്തുന്ന സാമൂഹ്യസ്ഥിതികള്‍ വളര്‍ന്നുവരുന്നത് പരിഗണിച്ച് മതേതര ജനാധിപത്യ ശക്തികളുടെ കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് സമ്മേളനം ചര്‍ച്ചചെയ്യുമെന്ന് സതീഷ്ചന്ദ്രന്‍ പറഞ്ഞു. ഭൂരിപക്ഷ- ന്യൂനപക്ഷ വര്‍ഗീയശക്തികള്‍ ഒരുപോലെ നാടിനാപത്താണ്. സിപിഎമ്മില്‍നിന്ന് ബിജെപിയിലേക്ക് ആളുകള്‍ ഒഴുകുന്നുവെന്ന പ്രചാരണം കള്ളമാണ്. പാര്‍ട്ടി അംഗങ്ങളാരും ബിജെപിയിലേക്ക് പോയിട്ടില്ല. പുതിയ ആഗോളസാഹചര്യത്തില്‍ വളര്‍ന്നുവന്നിട്ടുള്ള ജീവിതസാഹചര്യം യുവജനങ്ങളെ വഴിതെറ്റിക്കുന്ന നിലയിലാണെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയില്‍ 1446 ബ്രാഞ്ചിലും 113 ലോക്കലിലും 12 ഏരിയയിലും സമ്മേളനം നടന്നു പുതിയ കമ്മിറ്റി നിലവില്‍ വന്നു. കഴിഞ്ഞ മൂന്നുവര്‍ഷം ജില്ലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ സമ്മേളനം വിലയിരുത്തും. നിലനില്‍ക്കുന്ന പോരായ്മകള്‍ പരിഹരിച്ച് കൂടുതല്‍ കരുത്തോടെ പാര്‍ട്ടിയെ നയിക്കാനുള്ള പദ്ധതി ആവിഷ്‌കരിക്കും. ഒറ്റ പാര്‍ട്ടിയെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ ബഹുജന സ്വാധീനമുള്ള സിപിഐ എം ദുര്‍ബല മേഖലയില്‍ കരുത്താര്‍ജിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കും.

ജില്ലാസമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ക്ക് വമ്പിച്ച പിന്തുണയാണ് ജനങ്ങളില്‍നിന്ന് ലഭിച്ചത്. ഉദുമ ഏരിയയില്‍ 20,000 വീട്ടില്‍ സമ്മേളനത്തിന്റെ സന്ദേശമെത്തിച്ച് ഫണ്ട് ശേഖരിച്ചു. ഇതുവഴി 25 ലക്ഷം രൂപ ലഭിച്ചു. സമ്മേളന ചെലവിന്റെ ഭൂരിഭാഗം ഫണ്ടും ഇങ്ങനെ കണ്ടെത്തി. അനുബന്ധ പരിപാടികളില്‍ വന്‍ ജനപങ്കാളിത്തമുണ്ടായി. വാര്‍ത്താസമ്മേളനത്തില്‍ പ്രചാരണ കമ്മിറ്റി ചെയര്‍മാന്‍ ടി. നാരായണന്‍, ലോക്കല്‍ സെക്രട്ടറിമാരായ ഇ. മനോജ്കുമാര്‍, ഇ. കുഞ്ഞിക്കണ്ണന്‍ എന്നിവരും പങ്കെടുത്തു.

സിപിഎം ജില്ലാ സമ്മേളനത്തിന് കാസര്‍കോട് ഒരുങ്ങി; അര ലക്ഷം പേരുടെ റാലി, 5,000 റെഡ് വളണ്ടിയര്‍മാരുടെ പരേഡ്

സിപിഎം ജില്ലാ സമ്മേളനത്തിന് കാസര്‍കോട് ഒരുങ്ങി; അര ലക്ഷം പേരുടെ റാലി, 5,000 റെഡ് വളണ്ടിയര്‍മാരുടെ പരേഡ്

സിപിഎം ജില്ലാ സമ്മേളനത്തിന് കാസര്‍കോട് ഒരുങ്ങി; അര ലക്ഷം പേരുടെ റാലി, 5,000 റെഡ് വളണ്ടിയര്‍മാരുടെ പരേഡ്

സിപിഎം ജില്ലാ സമ്മേളനത്തിന് കാസര്‍കോട് ഒരുങ്ങി; അര ലക്ഷം പേരുടെ റാലി, 5,000 റെഡ് വളണ്ടിയര്‍മാരുടെ പരേഡ്

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Kerala, CPM, Press meet, District-conference, 5,000 red volunteer march. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia