എം വി ബാലകൃഷ്ണൻ മാസ്റ്റർ അടക്കം 7 പേർ സിപിഎം കാസർകോട് ജില്ലാ കമിറ്റിയിൽ നിന്നും ഒഴിവായി; പകരം എത്തിയത് 9 പുതുമുഖങ്ങൾ

● യുവ നേതാക്കൾക്കും വനിതകൾക്കും പ്രാതിനിധ്യം
● സംസ്ഥാന സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുത്തു.
● കെ വി കുഞ്ഞിരാമൻ ജില്ലാ കമിറ്റിയിൽ തുടരും
കാഞ്ഞങ്ങാട്: (KasargodVartha) മുൻ ജില്ലാ സെക്രടറി എം വി ബാലകൃഷ്ണൻ മാസ്റ്റർ അടക്കം ഏഴുപേർ സിപിഎം കാസർകോട് ജില്ലാ കമിറ്റിയിൽ നിന്നും ഒഴിവായി. പകരം ഒൻപത് പുതുമുഖങ്ങൾ പുതുതായി ജില്ലാ കമിറ്റിയിലെത്തി. എം വി ബാലകൃഷ്ണൻ മാസ്റ്റർക്ക് പുറമെ അഡ്വ. പി അപ്പുക്കുട്ടൻ, രഘുദേവൻ മാസ്റ്റർ, കെ കുഞ്ഞിരാമൻ, എം വി കൃഷ്ണൻ, എം ലക്ഷ്മി, കെ സുധാകരൻ എന്നിവരാണ് ജില്ലാ കമിറ്റിയിൽ നിന്ന് ഒഴിവായത്.
കയ്യൂർ ചീമേനി പഞ്ചായത് പ്രസിഡണ്ട് ആയിരുന്ന അന്തരിച്ച കെ പി വത്സലൻ, അച്ചടക്ക നടപടി എടുത്ത് പുറത്താക്കിയ ടി കെ രവി എന്നിവർക്കും പകരമായാണ് ഒൻപത് പേരെ പുതുതായി ജില്ലാ കമിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സിപിഎം ഏരിയ സെക്രടറി മാധവൻ മണിയറ, ഡിവൈഎഫ്ഐ ജില്ലാ സെക്രടറി രജീഷ് വെള്ളാട്ട്, ഷാലു മാത്യു, പി സി സുബൈദ, എം മാധവൻ കാറഡുക്ക, പി പി മുഹമ്മദ് റാഫി നീലേശ്വരം, ഉദുമ ഏരിയ സെക്രടറി മധു മുതിയക്കാൽ, ഓമന രാമചന്ദ്രൻ, കുമ്പള ഏരിയ സെക്രടറി സി എ സുബൈർ എന്നിവരാണ് പുതുതായി ജില്ലാ കമിറ്റിയിലെത്തിയത്.
36 അംഗ ജില്ലാ കമിറ്റിയിൽ നിന്നും പുതിയ ജില്ലാ സെക്രടറിയേറ്റിയേറ്റിനെ പിന്നീട് തിരഞ്ഞെടുക്കും. 19 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുത്തിട്ടുണ്ട്. പി ജനാർധനൻ, എം രാജഗോപാലൻ, കെ വി കുഞ്ഞിരാമൻ, വി കെ രാജൻ, സാബു എബ്രഹാം, കെ ആർ ജയാനന്ദ, വി വി രമേശൻ, സി രാമചന്ദ്രൻ, എം രാജൻ, രജീഷ് വെള്ളാട്ട്, ഒക്ലാവ് കൃഷ്ണൻ, എം രാജ്മോഹൻ, ടിഎംഎ കരീം, മാധവൻ കാറഡുക്ക, സി എ സുബൈർ, കുഞ്ഞിക്കണ്ണൻ തൃക്കരിപ്പൂർ, ഇ പത്മാവതി, എം സുമതി, പ്രവിഷ പ്രമോദ് എന്നിവരാണ് സംസ്ഥാന സമ്മേളന പ്രതിനിധികൾ.
പുതിയ ജില്ലാ കമിറ്റി അംഗങ്ങൾ
1 പി ജനാർധനൻ
2. എം രാജഗോപാലൻ
3. കെ വി കുഞ്ഞിരാമൻ4. വി കെ രാജൻ
5. സാബു അബ്രഹാം
6. കെ ആർ ജയാനന്ദ
7. വി വി രമേശൻ
8. സി പ്രഭാകരൻ
9. എം സുമതി
10. വി പി പി മുസ്തഫ
11. ടി കെ രാജൻ
12. സിജി മാത്യു
13. കെ മണികണ്ഠൻ
14. ഇ പത്മാവതി
15. പി ആർ ചാക്കോ
16. ഇ കുഞ്ഞിരാമൻ
17. സി ബാലൻ
18. ബേബി ബാലകൃഷ്ണൻ
19. സി ജെ സജിത്ത്
20. ഒക്ലാവ് കൃഷ്ണൻ
21. കെ എ മുഹമ്മദ് ഹനീഫ്
22. എം രാജൻ,
23. കെ രാജ്‌മോഹൻ
24. ഡി സുബ്ബണ്ണ ആൾവ
25. ടി എം എ കരീം
26. പി കെ നിഷാന്ത്
27. കെ വി ജനാർധനൻ
28. മാധവൻ മണിയറ,
29. രജീഷ് വെള്ളാട്ട്
30. ഷാലു മാത്യു
31. പി സി സുബൈദ32. എം മാധവൻ
33. പി പി മുഹമ്മദ് റാഫി
34. മധു മുതിയക്കാൽ
35. ഓമന രാമചന്ദ്രൻ
36. സി എ സുബൈർ
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക.
Seven members, including M.V. Balakrishnan Master, were removed from the CPI(M) Kasaragod District Committee, and nine new members have been inducted.
#KasargodNews #CPIM #DistrictCommittee #Politics #KasaragodChanges #NewMembers