സി.പി.എമ്മിന്റെ പുതിയ ജില്ലാ സെക്രട്ടറിയേറ്റിനെ തെരഞ്ഞെടുത്തു; 3 പുതുമുഖങ്ങള്‍
Mar 6, 2015, 18:30 IST
കാസര്‍കോട്: (www.kasargodvartha.com 06/03/2015) സി.പി.എമ്മിന്റെ പുതിയ ജില്ലാ സെക്രട്ടറിയേറ്റിനെ തെരഞ്ഞെടുത്തു. മൂന്ന് പുതുമുഖങ്ങളെ ഉള്‍പെടുത്തി. മുന്‍ എംഎല്‍എ കെ.വി. കുഞ്ഞിരാമന്‍, തൃക്കരിപ്പൂര്‍ ഏരിയാ സിക്രട്ടറി വി.പി.പി. മുസ്തഫ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പിലിക്കോട്ടെ ടി.വി. ഗോവിന്ദന്‍ എന്നിവരെയാണ് വെള്ളിയാഴ്ച രാവിലെ ചേര്‍ന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗം തെരഞ്ഞെടുത്തത്.
മുന്‍ സംസ്ഥാന കമ്മിറ്റി അംഗം എ.കെ. നാരായണന്‍, സിഐടിയു ജില്ലാ പ്രസിഡണ്ട് കെ. ബാലകൃഷ്ണന്‍, ന്‍ ജില്ലാ ബാങ്ക് പ്രസിഡന്റ് എം.വി. കോമന്‍ നമ്പ്യാര്‍ എന്നിവരെ ഒഴിവാക്കി. പുതുതായി സംസ്ഥാന കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട എം.വി. ബാലകൃഷ്ണന്‍ മാസ്റ്ററെ സിക്രട്ടറിയേറ്റില്‍ നിലനിര്‍ത്തിയിട്ടുണ്ട്.
അതേസമയം പാര്‍ട്ടി കാസര്‍കോട് ഏരിയാ സെക്രട്ടറി വി.കെ. രാജന്‍ ജില്ലാ കമ്മിറ്റി അംഗം അഡ്വ. പി. അപ്പുക്കുട്ടന്‍ എന്നിവരെ സെക്രട്ടറിയേറ്റിലേക്ക് പരിഗണിക്കുമെന്ന് പറഞ്ഞുകേട്ടിരുന്നുവെങ്കിലും അതുണ്ടായില്ല. എ.കെ. നാരായണന്‍ ജില്ലാ കമ്മിറ്റി അംഗമായി തുടരും.
യോഗത്തില്‍ എം.വി. ബാലകൃഷ്ണന്‍മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കേന്ദ്രകമ്മിറ്റിയംഗം പി. കരുണാകരന്‍ എംപി, സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി. ഗോവിന്ദന്‍മാസ്റ്റര്‍, ജില്ലാ സെക്രട്ടറി കെ.പി. സതീഷ്ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
അതേസമയം പാര്‍ട്ടി കാസര്‍കോട് ഏരിയാ സെക്രട്ടറി വി.കെ. രാജന്‍ ജില്ലാ കമ്മിറ്റി അംഗം അഡ്വ. പി. അപ്പുക്കുട്ടന്‍ എന്നിവരെ സെക്രട്ടറിയേറ്റിലേക്ക് പരിഗണിക്കുമെന്ന് പറഞ്ഞുകേട്ടിരുന്നുവെങ്കിലും അതുണ്ടായില്ല. എ.കെ. നാരായണന്‍ ജില്ലാ കമ്മിറ്റി അംഗമായി തുടരും.
Keywords: CPM, kasaragod, Kerala, District Secretariat, CPM District Committee, K.V. Kunhiraman, VPP Musthafa, TV Govindan.