city-gold-ad-for-blogger

ബാര്‍ കോഴ: മാണി മാത്രം രാജിവെച്ചാല്‍ പ്രശ്‌നം തീരില്ല- പി. കരുണാകരന്‍ എം.പി

ബോവിക്കാനം: (www.kasargodvartha.com 20.12.2014) ബാര്‍ കോഴയില്‍ മന്ത്രി മാണി മാത്രം രാജിവച്ചാല്‍ തീരുന്ന പ്രശ്‌നമല്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം പി. കരുണാകരന്‍ എം.പി പറഞ്ഞു. മറ്റു നാല് മന്ത്രിമാര്‍ക്ക് നേരെയും ബാര്‍ മുതലാളിമാര്‍ അഴിമതി ആരോപണം ഉന്നയിച്ചിട്ടുണ്ട്. വ്യാപകമായ അഴിമതിക്കൊപ്പം സംസ്ഥാനത്തെ എല്ലാമേഖലയെയും തകര്‍ക്കുന്ന നിലപാടാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കാറഡുക്ക ഏരിയാസമ്മേളനത്തിന്റെ സമാപന പൊതുയോഗം ബോവിക്കാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതിയില്‍ മുങ്ങിക്കുളിച്ച യുഡിഎഫ് സര്‍ക്കാരിന്റെ നടപടികള്‍ മൂലം കേരളത്തില്‍ ഭരണമില്ലാത്ത അവസ്ഥയാണ് ഇപ്പോള്‍. സരിതാ വിഷയം മുതല്‍ ഈ സര്‍ക്കാരിന് ഭരിക്കാന്‍ നേരമില്ലാത്ത അവസ്ഥയാണ്.

ബാര്‍ കോഴ: മാണി മാത്രം രാജിവെച്ചാല്‍ പ്രശ്‌നം തീരില്ല- പി. കരുണാകരന്‍ എം.പികേന്ദ്രത്തിലും കോണ്‍ഗ്രസ് തുടര്‍ന്ന ദുര്‍ഭരണമാണ് ബിജെപിക്ക് അധികാരത്തിലെത്താന്‍ തുണയായത്. നിലവിലുള്ള എല്ലാ സാമൂഹ്യഘടനകളെയും മാറ്റാനുള്ള അപകടകരമായ നീക്കമാണ് ഇപ്പോള്‍ മോഡി സര്‍ക്കാര്‍ നടത്തുന്നത്. പാഠപുസ്തകങ്ങളിലും മറ്റും തിരുത്തല്‍ വരുത്തുന്നതിന്റെ ഭാഗമായി നിര്‍ണായക തസ്തികകളില്‍ വര്‍ഗീയവിഷം തുപ്പുന്നവരെ നിയോഗിച്ചു. വര്‍ഗീയ വിദ്വേഷങ്ങളും അക്രമങ്ങളും ഇളക്കി വിട്ടാണ് ബിജെപി സ്വാധീനം മെച്ചപ്പെടുത്തുന്നത്.

അതേസമയം, കോണ്‍ഗ്രസിന്റെ തന്നെ സാമ്പത്തികനയമാണ് ബിജെപിക്കും. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില വളരെ താഴ്ന്നിട്ടും അതിന്റെ മെച്ചം രാജ്യത്ത് അനുഭവപ്പെടാത്തതിന് കാരണം ബിജെപിയുടെ സാമ്പത്തിക നയങ്ങളാണ്. വിലക്കയറ്റം സൃഷ്ടിക്കുന്നതും കോര്‍പറേറ്റ് താല്‍പര്യം സംരക്ഷിക്കുന്നതുമായ കോണ്‍ഗ്രസിന്റെ അതേ നയങ്ങള്‍ തുടരാനാണ് ബിജെപിക്കും താല്‍പര്യമെന്ന് പി. കരുണാകരന്‍ എം.പി ചൂണ്ടിക്കാട്ടി.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Kerala, Bovikanam, P. Karunakaran-MP, Minister, Minister K.M Mani, Bar Issue. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia