മാങ്ങാട് സി.പി.എം.-ലീഗ് സംഘര്‍ഷം: യുവാവിന്റെ കാല് തല്ലിയൊടിച്ചു; വീടുകള്‍ അക്രമിച്ചു
Nov 7, 2012, 21:46 IST
![]() |
സുധീഷ് |
ഡി.വൈ.എഫ്.ഐ. ഉദുമ ബാര ഒന്നാം യൂണിറ്റ് പ്രസിഡന്റ് സുധീഷിനെയാണ് (26) രാവിലെ കല്ലുകെട്ട് ജോലിക്കുപോകുന്നതിനിടയില്‍ ചോയിച്ചിങ്കലില്വെച്ച് ബൈക്ക് തടഞ്ഞ് മാരകായുധങ്ങളുമായി അക്രമിക്കുകയും കാല് തല്ലിയൊടിക്കുകയും ചെയ്തത്. പരിക്കേറ്റ സുധീഷിനെ കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിനിടെ ചോയിച്ചിങ്കലില് ലീഗ് പ്രവര്‍ത്തകരായ മജീദിന്റെയും ഷരീഫിന്റെയും വീടുകള്‍ 30 ഓളം വരുന്ന സി.പി.എം. പ്രവര്‍ത്തകര്‍ അടിച്ചും എറിഞ്ഞും തകര്‍ത്തു.
അക്രമമുണ്ടായപ്പോള്‍ വാതിലടക്കുകയായിരുന്ന മജീദിന്റെ സഹോദരന് ഹസൈനാറിന്റെ ഭാര്യയെ അടിച്ചുപരിക്കേല്പിച്ചതായും പരാതിയുണ്ട്.
അതിനിടെ ബുധനാഴ്ച വൈകിട്ട് 4.30ന് ബൈക്കിലെത്തിയ സംഘം മാങ്ങാട് തൊട്ടിയിലെ ഡി.വൈ.എഫ്.ഐ. പ്രവര്ത്തകന് വിനോദിന്റെ വീടും എറിഞ്ഞു തകര്‍ത്തു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇതിന് മുമ്പും മാങ്ങാട്ട് സി.പി.എം.-ലീഗ് സംഘര്‍ഷം നിലനിന്നിരുന്നു.
അതേ സമയം മാങ്ങാട്ട് ഇപ്പോഴുണ്ടായ അക്രമ സംഭവങ്ങളില്‍ മുസ്ലിം ലീഗിനോ, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കോ യാതൊരുവിധ ബന്ധവുമില്ലെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കി. ഇത്തരം സംഭവങ്ങളില്‍ അനാവശ്യമായി ലീഗിനെ വലിച്ചിഴക്കുന്നത് ദുരുദ്ദേശപരമാണെന്നും നേതൃത്വം അറിയിച്ചു.
Keywords: Udma, mangad, DYFI, Attack, Clash, Police, Muslim-league, Kasaragod, Hospital, House, Injured, Kerala.