കോളിയടുക്കത്ത് ലീഗ്-സി.പി.എം. സംഘട്ടനം; 3 പേര്‍ ആശുപത്രിയില്‍
Jan 1, 2013, 14:41 IST

കാസര്‍കോട്: ചെമ്മനാട് കോളിയടുക്കത്ത് തിങ്കളാഴ്ച രാത്രിയുണ്ടായ മുസ്‌ലിം ലീഗ്-സി.പി.എം. സംഘട്ടനത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ലീഗ് പ്രവര്‍ത്തകനും ചന്ദ്രഗിരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയുമായ കോളിയടുക്കം കടവത്ത് മന്‍സിലിലെ അബ്ദുല്‍ ഖയ്യൂം (19), സി.പി.എം. പ്രവര്‍ത്തകരും കോളിയടുക്കം സ്വദേശികളുമായ രതീഷ് (23), ഷിമോദ് (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ലീഗ് പ്രവര്‍ത്തകനെ നുള്ളിപ്പാടി കെയര്‍വെല്‍ ആശുപത്രിയിലും മറ്റുള്ളവരെ ചെങ്കള ഇ.കെ. നായനാര്‍ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി 10.30 മണിയോടെയാണ് സംഘട്ടനമുണ്ടായത്. മുസ്‌ലിം ലീഗ് ശാഖാ ഓഫീസ് പൂട്ടി ഇറങ്ങുന്ന സമയത്ത് അവിടെയെത്തിയ സി.പി.എം. പ്രവര്‍ത്തകര്‍ തന്നെ വടി കൊണ്ട് തലയ്ക്ക് അടിച്ച് പരിക്കേല്‍പിക്കുകയായിരുന്നുവെന്ന് അബ്ദുല്‍ ഖയ്യൂം പറഞ്ഞു.
ഖയ്യൂമിന്റെ കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ ഒഴിഞ്ഞു മാറിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തങ്ങളെ ലീഗ് പ്രവര്‍ത്തകര്‍ മര്‍ദിച്ചുവെന്ന് ആരോപിച്ചാണ് സി.പി.എം. പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ അഡ്മിറ്റായിരിക്കുന്നത്.
Keywords: Clash, Muslim-League, CPM, Youth, Chemnad, Koliyadukkam, Hospital, Kasaragod, Kerala, Kerala Vartha, Kerala News.