city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മ­ട­ക്ക­ര­യില്‍ ലീ­ഗ്-സി.പി.എം സം­ഘര്‍ഷം; വാ­ഹ­ന­ങ്ങള്‍ ത­കര്‍ത്തു

മ­ട­ക്ക­ര­യില്‍ ലീ­ഗ്-സി.പി.എം സം­ഘര്‍ഷം; വാ­ഹ­ന­ങ്ങള്‍ ത­കര്‍ത്തു
ചെ­റു­വ­ത്തൂര്‍: ചെ­റു­വ­ത്തൂര്‍-മ­ട­ക്ക­ര­ എ­രി­ഞ്ചി­ക്കീ­ലില്‍ ശ­നി­യാഴ്ച വൈ­കിട്ടും രാ­ത്രി­യി­ലു­മുണ്ടാ­യ സം­ഘര്‍­ഷ­ത്തില്‍ ര­ണ്ട് ലീ­ഗ് പ്ര­വര്‍­ത്ത­ക­ര്‍ക്ക് മര്‍­ദ്ദ­ന­മേറ്റു. ര­ണ്ട് വാ­ഹ­ന­ങ്ങളും ത­കര്‍­ക്കു­കയും ചെ­യ്­തീ­ട്ടു­ണ്ട്. സം­ഘര്‍­ഷത്തെ തു­ടര്‍­ന്ന് വന്‍­പോ­ലീ­സ് സ­ന്നാ­ഹം സ്ഥി­തി­ഗ­തി­കള്‍ നി­യ­ന്ത്രി­ച്ചു­വ­രി­കയാണ്. വൈ­കി­ട്ട് അ­ഞ്ച് മണി­യോ­ടെ മ­ട­ക്ക­ര­യി­ലെ ലീ­ഗ് പ്ര­വര്‍­ത്ത­കന്‍ ശ­രീഫ് ഓ­ട്ടോ­യു­മാ­യി വ­രു­മ്പോള്‍ ഒ­രു സം­ഘം സി.പി.എം പ്ര­വര്‍­ത്ത­കര്‍ ത­ട­ഞ്ഞുനിര്‍ത്തി ഓട്ടോറി­ക്ഷ ത­കര്‍ക്കു­കയും ശ­രീ­ഫി­നെ മര്‍­ദ്ദി­ക്കു­ക­യും ചെ­യ്­ത­താ­ണ് സം­ഘര്‍­ഷ­ത്തി­ന് തു­ട­ക്കം.

ഷ­രീ­ഫ് മ­ട­ക്ക­ര­യില്‍ എ­ത്തി വിവ­രം പ­റ­ഞ്ഞ­തി­നെ ത­ടര്‍­ന്ന് ലീ­ഗ് പ്ര­വര്‍­ത്ത­കര്‍ സം­ഘ­ടി­ക്കു­കയും സി.പി.എം പ്ര­വര്‍­ത്ത­ക­രു­മാ­യി ഏ­റ്റു­മു­ട്ടു­കയു­മാ­യി­രുന്നു. വിവ­രം അ­റി­ഞ്ഞ് കു­തി­ച്ചെത്തിയ പോ­ലീ­സ് ഇ­രു വി­ഭാ­ഗ­ത്തേയും അ­ടിച്ചോടി­ക്കു­ക­യു­മാ­യി­രു­ന്നു.

ഈ പ്ര­ശ്‌­നം ഇ­വി­ടെ പ­രി­ഹ­രി­ക്ക­പ്പെ­ട്ടെ­ങ്കിലും രാ­ത്രി 7.30 ­മണി­യോ­ടെ മ­ട­ക്ക­ര­യില്‍ നിന്നും ചെ­റു­വ­ത്തൂ­റി­ലേ­ക്ക് പോ­കു­ക­യാ­യി­രു­ന്ന മുസ്ലീം ലീ­ഗ് പ്ര­വര്‍­ത്ത­കന്‍ അ­ബ്ദുല്ല ഹാ­ജി­യെ ചെ­റു­വ­ത്തൂര്‍ വി­ല്ലേജ് ഓ­ഫീ­സ് പ­രി­സ­ര­ത്തു­വെ­ച്ച് ഇ­ന്‍ഡിക്ക കാര്‍ ത­ട­ഞ്ഞു­നിര്‍­ത്തി കാര്‍ ത­കര്‍­ക്കു­ക­യും അ­ബ്ദുല്ല ഹാ­ജി­യെ മര്‍­ദ്ദി­ക്കു­കയും ചെ­യ്തു. ഇ­തേ തു­­ടര്‍­ന്ന് മ­ടക്ക­ര, കൈ­ത­ക്കാ­ട്, ചെ­റു­വ­ത്തൂര്‍ പ്ര­ദേ­ശ­ങ്ങ­ളില്‍ സം­ഘ­ര്‍­ഷാ­വ­സ്ഥ ഉ­ട­ലെ­ടു­ത്തി­യി­രി­ക്കു­ക­യാ­ണ്.

നീ­ലേ­ശ്വരം സി.ഐ സി.കെ സു­നില്‍­കു­മാ­റി­ന്റെ നേ­തൃ­ത്വ­ത്തില്‍ വന്‍ പോ­ലീ­സ് സം­ഘം സ്ഥല­ത്ത് ക്യാ­മ്പ് ചെ­യ്­തു­വ­രി­ക­യാ­ണ്.
മ­ട­ക്ക­ര­യില്‍ ലീ­ഗ്-സി.പി.എം സം­ഘര്‍ഷം; വാ­ഹ­ന­ങ്ങള്‍ ത­കര്‍ത്തു

അ­തേ­സമ­യം തൃ­ക്ക­രി­പ്പൂ­രില്‍ പ്ല­സ്‌വണ്‍ വിദ്യാര്‍­ത്ഥി­ക്ക് മര്‍­ദ്ദ­ന­മേ­റ്റു. ഉ­ദി­നൂര്‍ ഗ­വ ഹ­യര്‍­സെ­ക്കന്‍ഡറി സ്­കൂളിലെ വിദ്യാര്‍ത്ഥി പ­ട­ന്ന­യി­ലെ ഫ­യാ­സ് ജ­ഹാം­ഗീ­റി­നാ (16)ണ് എ­ട­ച്ചാ­ക്കൈ­യില്‍ മര്‍­ദ്ദ­ന­മേ­റ്റ­ത്. ജ­ഹാം­ഗീ­റി­നെ പരിക്കുകളോടെ തൃ­ക്ക­രി­പ്പൂ­രി­ലെ സ്വ­കാ­ര്യ­ആ­ശുപ­ത്രി­യില്‍ പ്ര­വേ­ശി­പ്പി­ച്ചു. സംഭവത്തില്‍ ചന്തേര പോ­ലീ­സ് കേ­സെ­ടു­ത്തു അ­ന്വേഷ­ണം ആ­രം­ഭിച്ചു.

മ­റ്റോ­രു സം­ഭ­വ­ത്തില്‍ തൃക്കരിപ്പൂരില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുവത്തൂര്‍ മേഖലാ പ്രസിഡന്റും തൃക്കരിപ്പൂര്‍ പ്രസാദം ആയുര്‍വേദ ഫാര്‍മസി ഉടമയുമായ കെ വി കൃഷ്ണപ്രസാദിന്റെ വടക്കെകൊവ്വല്‍ കാപ്പിലെ വീടിനു നേ­രെ ക­ല്ലേ­റ് ന­ട­ന്നു. രാത്രി എട്ടരയോടെയാണ് സംഭവം. ബൈക്കുകളിലെത്തിയ സംഘം വീടിനു നേരെ കല്ലെറിയുകയായിരു­ന്നു­വെ­ന്ന് കൃ­ഷ്­ണ­പ്ര­സാ­ദ് പ­രാ­തി­പ്പെട്ടു. വീ­ടി­ന്റെ ജ­നല്‍ ഗ്ലാസുകള്‍ തകര്‍ക്കപ്പെട്ടു.
മ­ട­ക്ക­ര­യില്‍ ലീ­ഗ്-സി.പി.എം സം­ഘര്‍ഷം; വാ­ഹ­ന­ങ്ങള്‍ ത­കര്‍ത്തു

മ­ട­ക്ക­ര­യില്‍ ലീ­ഗ്-സി.പി.എം സം­ഘര്‍ഷം; വാ­ഹ­ന­ങ്ങള്‍ ത­കര്‍ത്തു


Keywords: Kasaragod, Trikaripur, Cheruvathur, Madakkara, Police, IUML, CPM, Clash, Auto, Car, Attack.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia