കൊടിമരത്തില്‍ ഉയര്‍ത്തിയ സി.പി.എമ്മിന്റെ പതാക നശിപ്പിച്ച നിലയില്‍
Oct 16, 2017, 10:55 IST
നീര്‍ച്ചാല്‍: (www.kasargodvartha.com 16.10.2017) കന്യപ്പാടിയില്‍ കൊടിമരത്തില്‍ ഉയര്‍ത്തിയ സി.പി.എമ്മിന്റെ പതാക നിലത്തിട്ട് കീറി നശിപ്പിച്ച നിലയില്‍ കണ്ടെത്തി. ലോക്കല്‍ ഓഫീസിന് സമീപം എല്‍ സി അംഗത്തിന്റെ സ്ഥലത്ത് ഉയര്‍ത്തിയ കൊടിയാണ് ഇരുട്ടിന്റെ മറവില്‍ നശിപ്പിച്ചത്. പ്രദേശത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനായി സാമൂഹ്യ വിരുദ്ധരാണ് ഇതിനു പിന്നിലെന്ന് ലോക്കല്‍ കമ്മിറ്റി ആരോപിച്ചു.
ഞായറാഴ്ച രാവിലെയാണ് സംഭവം ശ്രദ്ധയില്‍പെട്ടത്. സംഭവം സംബന്ധിച്ച് കമ്മിറ്റി ഭാരവാഹികള്‍ ബദിയടുക്ക പോലീസില്‍ പരാതി നല്‍കി. അതേസമയം തല്‍പ്പനാജെയിലും കൊടിമരത്തിലെ പതാക നശിപ്പിച്ചതായും കണ്ടെത്തി.
സി.പി.എം.ബദിയടുക്ക ലോക്കല്‍ സമ്മേളനം നവംബര്‍ 12 ന്
ബദിയടുക്ക: സി.പി.എം ബദിയടുക്ക ലോക്കല്‍ സമ്മേളനം നവംബര്‍ 12 ന് പൊയ്യകണ്ടത്ത് നടക്കും. മുന്‍ എം.എല്‍.എ. പി. രാഘവന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ കമ്മിറ്റി അംഗം കെ.ആര്‍ ജയാനന്ദന്‍, ഏരിയാ സെക്രട്ടി പി. രഘുദേവന്‍ മാസ്റ്റര്‍ സംബന്ധിക്കും. കെ ജഗനാഥഷെട്ടി ചെയര്‍മാനും, രമേശന്‍ പൊയ്യകണ്ടം കണ്‍വീനറുമായ സംഘാടക സമിതി രൂപീകരിച്ചു.
ഡിസംബര്‍ 13, 14 തീയ്യതികളില്‍ ബദിയടുക്കയില്‍ നടക്കുന്ന സി.പി.എം. കുമ്പള ഏരിയാ സമ്മേളന സ്വാഘതസംഘ രൂപീകരണം 18 ന് ബുധനാഴ്ച വൈകിട്ട് നാലു മണിക്ക് ബദിയടുക്ക ലോക്കല്‍ കമ്മിറ്റി ഹാളില്‍ നടക്കുമെന്ന് ഏരിയാ സെക്രട്ടറി പി. രഘുദേവന്‍ മാസ്റ്റര്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, CPM, Flag, CPM Flag destroyed in Kanyappadi