city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്വൈര്യ ജീവീതത്തിന് സൗഹൃദ കൂട്ടായ്മ; സിപിഎം കൂട്ട ഉപവാസം 7ന്

സ്വൈര്യ ജീവീതത്തിന് സൗഹൃദ കൂട്ടായ്മ; സിപിഎം കൂട്ട ഉപവാസം 7ന്
കാസര്‍കോട്: മുനിസിപ്പാലിറ്റിയിലും പരിസര പ്രദേശങ്ങളിലും സമാധാനജീവിതം ദുസ്സഹമാക്കി അഴിഞ്ഞാടുന്ന വര്‍ഗീയ മത മൌലികകവാദ ശക്തികള്‍ക്കെതിരെ ബഹുജന മനസ് ഉണര്‍ത്താന്‍ സിപിഎം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏഴിന് രാവിലെ പത്തിന് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് 'സ്വൈര്യ ജീവിതത്തിന് സൌഹൃത കൂട്ടായ്മ' എന്ന മുദ്രാവാക്ക്യമുയര്‍ത്തി കൂട്ട ഉപവാസം സംഘടിപ്പിക്കും. ജനജീവിതം ഭീതിജനകമാകുന്ന സംഭവങ്ങളാണ് ദിനം പ്രതി നടക്കുന്നത്.

ഒരു കൂട്ടം സാമൂഹ്യദ്രോഹികള്‍ ആരാധനാലയങ്ങള്‍ ഉപയോഗപ്പെടുത്തി മനുഷ്യമനസുകളില്‍ വിദ്വേഷത്തിന്റെയും പകയുടെയും വിത്തുവിതയ്ക്കാനും മതവൈര്യമുയര്‍ത്തി കലാപം വളര്‍ത്താനുമുള്ള ബോധപൂര്‍വ്വമായ പ്രവര്‍ത്തനങ്ങളാണ് മാസങ്ങളായി തുടരുന്നത്. ജനങ്ങള്‍ക്ക് സ്വൈര്യജീവിതമുണ്ടാക്കാനും സാമാധാന അന്തരീക്ഷമുണ്ടാക്കാനും സര്‍വ്വകക്ഷി യോഗങ്ങള്‍ ചേരുകയും തീരുമാനമെടുക്കുകയും ചെയ്യുന്നുവെങ്കിലും ഫലപ്രദമല്ലെന്ന് തെളിയിക്കുകയാണ്. ജില്ലാ ഭരണാധികാരികളും പൊലീസ് അധികാരികളും സാമൂഹ്യദ്രോഹികളെ കണ്ടെത്തി പൊതുജനമധ്യത്തില്‍ തുറന്നുകാണിക്കാനൊ മാതൃകപരമായി ശിക്ഷിക്കാനൊ തയ്യാറാകാത്ത കുറ്റകരമായ അനാസ്ഥയുണ്ട്.

വര്‍ഗീയ മത മൌലികകവാദ ശക്തികളുടെ കുത്സിത നീക്കങ്ങള്‍ക്കെതിരെ മനുഷ്യസ്നേഹമുയര്‍ത്തി ശക്തവും നിര്‍ഭയവുമായ നിലപാട് കൈകൊള്ളാന്‍ രാഷ്ട്രീയ- സാംസ്കാരിക -സാമൂഹിക- മത സംഘടനകള്‍ ഒറ്റകെട്ടായി മുന്‍കൈ എടുക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി ഉദാത്തമായ മനുഷ്യസ്നേഹവും മത സൌഹാര്‍ദവും ഉയര്‍ത്തിപ്പിടിച്ച് സിപിഐ എം സംഘടിപ്പിക്കുന്ന കൂട്ട ഉപവാസത്തില്‍ മുഴുവനാളുകളും പങ്കെടുക്കണമെന്ന് ഏരിയാ കമ്മിറ്റി അഭ്യര്‍ഥിച്ചു.

യോഗത്തില്‍ ടി കെ രാജന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം കെ ബാലകൃഷ്ണന്‍, ഏരിയ സെക്രട്ടറി എസ് ഉദയകുമാര്‍ എന്നിവര്‍ സംസാരിച്ചു.

Keywords: CPM, Fast, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia