സി.പി.എം സമ്മേളന റിപ്പോര്‍ട്ട് ചോര്‍ത്തിയ ഡി.വൈ.എഫ്.ഐ നേതാവ് പുറത്ത്
Jun 21, 2012, 13:20 IST
കാസര്‍കോട്: കാലിക്കടവില്‍ നടന്ന സി.പി.എം. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിനിടെ സമ്മേളനപ്രതിനിധികള്‍ക്ക് നല്‍കിയ പ്രവര്‍ത്തന റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയ സംഭവത്തില്‍ ഡി.വൈ.എഫ്.ഐ കാറഡുക്ക മുന്‍ ബ്ലോക്ക് സെക്രട്ടറിയും സി.പി.എം. ഇരിയണ്ണി ലോക്കല്‍ കമ്മിറ്റിയംഗവുമായ പി.വിനയകുമാറിനെ പാര്‍ട്ടി അംഗത്ത്വത്തില്‍നിന്ന് ഒരു വര്‍ഷത്തേക്ക് പുറത്താക്കി. പോഷക സംഘടനകളുടെ ഭാരവാഹിത്വത്തില്‍നിന്ന് വിനയകുമാറിനെ ഒഴിവാക്കാനും ജില്ലാ കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.
ഡിസംബര്‍ 20ന് പ്രതിനിധി സമ്മേളനത്തിനിടെയാണ് വിനയകുമാറിന്റെ കൈയില്‍നിന്ന് റിപ്പോര്‍ട്ട് കാണാതായത്. ഇതുസംബന്ധിച്ച് സിപിഎം അന്വേഷിണ കമ്മീഷനെ നിയമിച്ചിരുന്നു. സെക്രട്ടേറിയറ്റ് അംഗങ്ങളായ എം.വി.ബാലകൃഷ്ണന്‍, കെ.ബാലകൃഷ്ണന്‍ എന്നിവരായിരുന്നു അന്വേഷണം നടത്തിയത്. അന്വേഷണ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കഴി്ഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ കമ്മിറ്റി പുറത്താക്കല്‍ തീരുമാനമെടുത്തത്.
സെക്രട്ടറി കെ.പി.സതീഷ്ചന്ദ്രന്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ട് ചോര്‍ന്നതുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ വിനയകുമാറിനെ സമ്മേളനത്തില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ ജില്ലാ സമ്മേളന നഗരിയില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചിരുന്നു. പി.ബി. അംഗം കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ രാത്രിയില്‍ ചേര്‍ന്ന യോഗത്തിന്റെ തീരുമാനം പിറ്റേന്ന് വാര്‍ത്തയായതും സമ്മേളനത്തില്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ ആദ്യദിവസം വൈകിട്ട് പ്രതിനിധികളില്‍നിന്ന് റിപ്പോര്‍ട്ട് തിരിച്ച് വാങ്ങാന്‍ നേതൃത്വം തീരുമാനിക്കുകയായിരുന്നു. റിപ്പോര്‍ട്ട് എല്ലാവരും തിരികെ നല്‍കിയെങ്കിലും വിനയകുമാറിന്റെ കൈയ്യില്‍ റിപ്പോര്‍ട്ടുണ്ടായിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ വിനയകുമാറിനെ സമ്മേളന വേദിയില്‍ നിന്നും പുറത്താക്കുകയും ബ്ലോക്ക് സെക്രട്ടറി സ്ഥാനത്തുനിന്നും ഒഴിവാക്കുകയായിരുന്നു.

Keywords: Kasaragod, CPM, Report, Meet, DYFI, Vinaya Kumar