സി പി എം പ്രാദേശിക നേതാവ് യുവതിയെ പീഡിപ്പിച്ച സംഭവം പ്രമുഖ നേതാവ് ഒതുക്കിയെന്ന് ആരോപണം; പാര്‍ട്ടിസമ്മേളനങ്ങള്‍ പ്രക്ഷുബ്ധമാകും
Sep 8, 2017, 20:29 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 08.09.2017) സിപിഎം പ്രാദേശിക നേതാവ് യുവതിയെ പീഡിപ്പിച്ച സംഭവം പ്രമുഖ നേതാവ് ഒതുക്കിത്തീര്‍ത്തുവെന്ന ആരോപണം മലയോരമേഖലകളിലെ പാര്‍ട്ടി സമ്മേളനങ്ങളെ ഇളക്കിമറിക്കും. വിവാഹ ബന്ധം വേര്‍പെടുത്തിയ യുവതിയെയാണ് പ്രദേശിക നേതാവ് വിവാഹ വാഗ്ദാനം നല്കി പീഡിപ്പിക്കുകയും ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കയും ചെയ്തത്. ഒടുവില്‍ ഇവരെ ഒഴിവാക്കി മറ്റൊരു സ്ത്രീയുമായി അടുപ്പം തുടങ്ങിയതോടെയാണ് ഇക്കാര്യം മറനീക്കി പുറത്തുവന്നത്.
വര്‍ഷങ്ങളോളം ഒരു കുടുംബം പോലെയാണ് ഇവര്‍ കഴിഞ്ഞിരുന്നത്. മറ്റൊരു സ്ത്രീയുമായുള്ള ബന്ധം യുവതി കൈയ്യോടെ പിടികൂടിയതിനു ശേഷം പ്രാദേശിക നേതാവ് രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ച കയറി യുവതിയെ മര്‍ദിച്ചതോടെ പ്രശ്നം കൂടുതല്‍ സങ്കീര്‍ണമായി. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ നേതാവിനെ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. ഈ സംഭവത്തില്‍ ഇയാളെ പാര്‍ട്ടി ജില്ലാ കമ്മിറ്റി കഴിഞ്ഞ ആഴ്ച പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കുകയും ചെയ്തു.
പീഡനം സംബന്ധിച്ച് യുവതി ചിറ്റാരിക്കാല്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും മലയോരത്തെ പ്രമുഖ പാര്‍ട്ടി നേതാവിന്റെ ഇടപെടലിനെ തുടര്‍ന്ന് കേസെടുക്കാന്‍ തയ്യാറായില്ല. പിന്നീട് യുവതി ജില്ലാ പോലീസ് മേധാവിക്ക് നല്കിയ പരാതിയെ തുടര്‍ന്ന് കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചെങ്കിലും പാര്‍ട്ടി നേതാവിന്റെ ഇടപെടലിനെ തുടര്‍ന്ന് നിസാര വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. പിന്നീട് വനിതാ സെല്ലില്‍ പരാതി നല്‍കിയെങ്കിലും ഇതിന്മേലും നടപടി ഉണ്ടായില്ല. ഇതിനിടയില്‍ ഒരു ലക്ഷം രൂപ നല്കി കേസൊതുക്കാന്‍ മലയോരത്തെ പ്രമുഖ സിപിഎം നേതാവ് ശ്രമം നടത്തിയെങ്കിലും യുവതി വഴങ്ങിയില്ല. യുവതി നിയമ നടപടി ശക്തമാക്കുമെന്ന് കണ്ടതിനെ തുടര്‍ന്ന് നടപടിക്ക് വിധേയനായ പ്രാദേശിക നേതാവ് മുന്‍ കൂര് ജാമ്യത്തിന് ശ്രമം തുടങ്ങിയതായും പറയുന്നു.
യുവതിയെ പീഡിപ്പിച്ച പ്രാദേശിക നേതാവിന് എല്ലാ ഒത്താശകളും ചെയ്ത് കൊടുക്കുന്നത് മലയോരത്തെ സി പിഎം ജില്ലാ നേതാവാണെന്ന വിമര്‍ശനം ശക്തമാണ്. നേരത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ഇയാളെ പാര്‍ട്ടിയിലേക്ക് കൊണ്ടു വന്ന് ലോക്കല്‍ കമ്മിറ്റിയംഗമാക്കിയത് മുതിര്‍ന്ന നേതാവിന്റെ പ്രേരണ മൂലമാണെന്ന് ആരോപണമുണ്ടായിരുന്നു. സിപിഎം സമ്മേളനങ്ങള്‍ ആസന്നമായിരിക്കെ പീഡനക്കേസിലെ പരാതി ഒതുക്കി തീര്‍ത്ത സംഭവം വന്‍ ചര്‍ച്ചാ വിഷയമാകും. സദാചാര പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടു നിന്ന നേതാക്കള്‍ക്കെതിരെ പാര്‍ട്ടി കര്‍ശന നടപടി വേണമെന്ന ആവശ്യമായിരിക്കും പ്രധാനമായും ഉന്നയിക്കുക.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Molestation, CPM, CPM district leader helps molestation accused, controversy