Traffic Control | സിപിഎംജില്ലാ സമ്മേളനം: വെള്ളിയാഴ്ച കാഞ്ഞങ്ങാട്ട് ഗതാഗത നിയന്ത്രണം

● രാവിലെ 11 മണി മുതൽ നാഷണൽ ഹൈവേ വഴി തന്നെ വാഹനങ്ങൾ സഞ്ചരിക്കണം
● സർവീസ് റോഡുകളിൽ പാർക്കിംഗ് അനുവദനീയമല്ല
● ഗതാഗത നിയന്ത്രണങ്ങളിൽ സഹകരിക്കണമെന്ന് പൊലീസ്
കാഞ്ഞങ്ങാട്: (KasargodVartha) aസിപിഐ(എം) ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് വെള്ളിയാഴ്ച (07.02.2025) നഗരത്തിൽ നടത്തുന്ന പ്രകടനം കണക്കിലെടുത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ഹോസ്ദുർഗ് പോലീസ് അറിയിച്ചു. വാഹന ഗതാഗത തടസ്സം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ താഴെ പറയുന്ന ക്രമീകരണങ്ങളാണ് നടപ്പിലാക്കുക.
നീലേശ്വരം-കാസർകോട് റൂട്ട്: നീലേശ്വരം ഭാഗത്തുനിന്നും കാസർകോട്- മംഗലാപുരം ഭാഗത്ത് പോകുന്ന മുഴുവൻ വാഹനങ്ങളും രാവിലെ 11 മണിമുതൽ കാഞ്ഞങ്ങാട് സൗത്ത് നിന്നും നാഷണൽ ഹൈവേ വഴി കടന്നു പോകേണ്ടതാണ്.
കാസർകോട്-നീലേശ്വരം റൂട്ട്: കാസർകോട് ഭാഗത്തുനിന്നും നീലേശ്വരം ഭാഗത്ത് നിന്നും വരുന്ന ഹെവി വാഹനങ്ങൾ രാവിലെ 11 മണി മുതൽ നാഷണൽ ഹൈവേയിൽ മാത്രമേ സഞ്ചരിക്കാവൂ.
നഗരത്തിലെ സർവീസ് റോഡുകളിൽ പാർക്കിംഗ് അനുവദിക്കുന്നതല്ല.
കാഞ്ഞങ്ങാട് അതിഞ്ഞാൽ മലബാർ ഗോൾഡ് മുതൽ പുതിയ കോട്ട വരെയുള്ള സ്റ്റേറ്റ് ഹൈവേയുടെ കിഴക്കുഭാഗം പ്രകടനക്കാർക്കും പടിഞ്ഞാറുഭാഗം വൺവേ ഒഴിവാക്കി ടു വേ ആയി ഉച്ചക്ക് രണ്ടുമണിമുതൽ ഉപയോഗിക്കാവുന്നതാണ്.
ഗതാഗത നിയന്ത്രണത്തിൽ എല്ലാവരും സഹകരിക്കണമെന്ന് ഹോസ്ദുർഗ് പോലീസ് അഭ്യർത്ഥിച്ചു.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക.
Traffic control will be enforced in Kanhangad on February 7, 2025, for the CPM district conference, with specific routes altered and parking restricted.
#KanhangadTraffic #CPMConference #TrafficControl #KasaragodNews #February2025 #CPMKasaragod