city-gold-ad-for-blogger
Aster MIMS 10/10/2023

സിപിഎം അനുഭാവികളുടെ സൈബര്‍ കൂട്ടായ്മയായ ദി ഫോര്‍ത്ത് എസ്റ്റേറ്റ് പ്രതിസന്ധിയിലെന്ന് അഡ്മിന്‍; രഹസ്യ വിവരങ്ങള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പിലുള്ളവര്‍ തന്നെ ചോര്‍ത്തുന്നതായി അഡ്മിന്റെ സന്ദേശം, ഒരു തവണ പൂട്ടിയ ഫേസ്ബുക്ക് പേജ് വീണ്ടും ശക്തമായി തുടങ്ങി, പേജ് പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കുന്നതായി നേതൃത്വത്തിലെ ഒരു വിഭാഗം

കാസര്‍കോട്: (www.kasargodvartha.com 07.09.2018) സി പി എം അനുഭാവികളുടെ സൈബര്‍ കുട്ടായ്മയായ ദി ഫോര്‍ത്ത് എസ്റ്റേറ്റ് പ്രതിസന്ധിയിലാണെന്ന് സൂചിപ്പിക്കുന്ന ഗ്രൂപ്പ് അഡ്മിന്റെ വാട്ട്‌സ്ആപ്പ് സന്ദേശം പുറത്തായി. സമാനതകളില്ലാത്ത പ്രതിസന്ധികള്‍ ദി ഫോര്‍ത്ത് എസ്റ്റേറ്റ് നേരിട്ട് കൊണ്ടിരിക്കുന്നത് എന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാമല്ലോ എന്ന മുഖവുരയോടെയാണ് സന്ദേശം ആരംഭിക്കുന്നത്. കൂട്ടായ്മയുടെ എതിരാളികള്‍ ശക്തിയാര്‍ജിക്കയാണെന്ന് സന്ദേശത്തില്‍ വ്യക്തമാക്കുന്നു. നൂറോളം സഖാക്കളാണ് ഗ്രൂപ്പില്‍ ഉള്ളത്. ആളെ കൂട്ടല്‍ അല്ല ദി ഫോര്‍ത്ത് എസ്റ്റേറ്റിന്റെ പണി. കട്ടക്ക് നിക്കുന്ന 100 പേര്‍ മതി. അത് എന്നും ഉണ്ടാകും എന്ന ശുഭാപ്തി വിശ്വാസവും അഡ്മിന്‍ പ്രകടിപ്പിക്കുന്നു.

ഫോര്‍ത്ത് എസ്റ്റേറ്റ് ഗ്രൂപ്പില്‍ നിന്നു കൊണ്ട് ഗ്രൂപ്പ് സംബന്ധമായ വിവരങ്ങള്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധരെ അറിയിക്കുന്ന ഒറ്റുകാരന്‍ ഗ്രൂപ്പിലുണ്ടെന്ന മുന്നറിയിപ്പും അഡ്മിന്റെ സന്ദേശത്തിലുണ്ട്. ഗ്രൂപ്പ് അഡ്മിന്‍ പാനല്‍, എഡിറ്റര്‍ ഡസ്‌ക് അടക്കം ഉള്ള കാര്യങ്ങള്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധരുടെ ചെവിയില്‍ എത്തിക്കുന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത് എന്നും അത് സ്വാഭാവികമായി സംഭവിച്ചതല്ലെന്നും കൃത്യമായ വിവരങ്ങള്‍ മനഃപൂര്‍വം പറഞ്ഞു കൊടുക്കുകയാണ് ഉണ്ടായത് എന്നും സന്ദേശം വ്യക്തമാക്കുന്നു.

ദി ഫോര്‍ത്ത് എസ്റ്റേറ്റിന്റെ വിശദമായ സംഘടനാരഹസ്യങ്ങള്‍ ഗ്രൂപ്പ് അംഗങ്ങളെ പോലും പൂര്‍ണമായി ബോധിപ്പിച്ചിട്ടില്ല. ഈ കാണുന്നത് ഒന്നും അല്ല സത്യം എന്ന് ചാരന്‍ മനസ്സിലാക്കട്ടെ. ഈ മെയിന്‍ ഗ്രൂപ്പിലെ ഒറ്റുകാരന്‍ ആരാണെന്ന പൂര്‍ണ ബോധ്യം നമുക്ക് ഉണ്ട്.കൂടെ നിക്കുന്നവര്‍ ഒറ്റിയാല്‍ അറിയാത്ത പോങ്ങന്മാര്‍ അല്ല ബേഡകം സഖാക്കളുടെ ഈ കൂട്ടായ്മ കൈകാര്യം ചെയ്യുന്നത് എന്ന് ചാരനും കമ്മ്യൂണിസ്റ്റ് വിരുദ്ധന്‍മാരും മനസ്സിലാക്കട്ടെ എന്ന മുന്നറിപ്പും സന്ദേശത്തിലുണ്ട്. ബാക്കി കാര്യങ്ങളില്‍ ഉള്ള അഡ്മിന്‍ പാനല്‍ പ്രതികരണം വൈകാതെ അറിയിക്കുമെന്ന് പറഞ്ഞാണ് സന്ദേശം അവസാനിക്കുന്നത്.
സിപിഎം അനുഭാവികളുടെ സൈബര്‍ കൂട്ടായ്മയായ ദി ഫോര്‍ത്ത് എസ്റ്റേറ്റ് പ്രതിസന്ധിയിലെന്ന് അഡ്മിന്‍; രഹസ്യ വിവരങ്ങള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പിലുള്ളവര്‍ തന്നെ ചോര്‍ത്തുന്നതായി അഡ്മിന്റെ സന്ദേശം, ഒരു തവണ പൂട്ടിയ ഫേസ്ബുക്ക് പേജ് വീണ്ടും ശക്തമായി തുടങ്ങി, പേജ് പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കുന്നതായി നേതൃത്വത്തിലെ ഒരു വിഭാഗം

വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഫോര്‍ത്ത് എസ്റ്റേറ്റ് ഇട്ട പോസ്റ്റുകള്‍ ഏറെ വിവാദമായിരുന്നു. പാര്‍ട്ടിയെ വളര്‍ത്താന്‍ ലക്ഷ്യമിട്ട് തുടങ്ങിയ ഫെയ്‌സ് ബുക്ക് പേജ് പാര്‍ട്ടിക്ക് ബാധ്യതയായെന്നും ഒരു വിഭാഗം പറയുന്നുണ്ട്. ഏതാനും മാസം മുമ്പാണ് സി പി എം ജിഹ്വ എന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ ദി ഫോര്‍ത്ത് എസ്റ്റേറ്റ് എന്ന പേരില്‍ ഫെയ്‌സ്ബുക്ക് പേജ് തുടങ്ങിയത്. എന്നാല്‍ കഴിഞ്ഞ ഗുരുപൂര്‍ണിമ ദിനത്തില്‍ കുണ്ടംകുഴിയിലെ ഹരിശ്രീ വിദ്യാലയത്തില്‍ അധ്യാപകനല്ലാത്ത ഒരാളുടെ പാദസേവ നടത്തുവാന്‍ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ചു എന്ന തരത്തില്‍ ഫോര്‍ത്ത് എസ്റ്റേറ്റ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. എന്നാല്‍ പോസ്റ്റില്‍ ഉപയോഗിച്ച ചിത്രത്തിലുള്ളത് ഹരിശ്രീയിലെ വിദ്യാര്‍ഥികളല്ലെന്ന് കണ്ടെത്തിയത് ഫോര്‍ത്ത് എസ്റ്റേറ്റിന് തിരിച്ചടിയായി. ഹരിശ്രീയിലെ കുട്ടികള്‍ യൂണിഫോം ധരിക്കുന്നവരാണ്. അവിടുത്തെ യൂണിഫോം ധരിച്ച ഒരു കുട്ടി പോലും ഫോര്‍ത്ത് എസ്റ്റേറ്റിലെ ചിത്രത്തില്‍ ഉണ്ടായിരുന്നില്ല. ബേഡകം പഞ്ചായത്തില്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വിദ്യാലയത്തെ അസത്യ പ്രചരണത്തിലൂടെ സി പി എം പ്രവര്‍ത്തകര്‍ തകര്‍ക്കാന്‍ ശ്രമിച്ചത് സി പി എമ്മിനെതിരെ ജന വികാരം ഉയരാന്‍ കാരണമായതായും ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു.

ഇതിനിടയിലായിരുന്നു ബേഡകം സി എച്ച് സിയെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിക്കൊണ്ട് ഗവണ്‍മെന്റ് ഉത്തരവായത്. ഇതേത്തുടര്‍ന്ന് ആശുപത്രിയുടെ തുടക്കം മുതല്‍ ഉണ്ടായ വികസന പ്രവര്‍ത്തനങ്ങളെല്ലാം സി പി എം ഭരണത്തിലൂടെ ലഭിച്ചതാണെന്ന തരത്തില്‍ ഫോര്‍ത്ത് എസ്റ്റേറ്റ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. എന്നാല്‍ ഈ അവകാശവാദം തെറ്റാണെന്ന് സ്ഥാപിക്കുന്ന തെളിവുകളുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകനായ എ.കെ. രതീഷ് ബാബു രംഗത്തെത്തി. അദ്ദേഹം പുറത്തുവിട്ട ശിലാസ്ഥാപന ചിത്രത്തില്‍ കോണ്‍ഗ്രസ് മന്ത്രിയായിരുന്ന എന്‍.കെ. ബാലകൃഷ്ണന്റെ പേരാണ് ഉണ്ടായിരുന്നത്. ഫോര്‍ത്ത് എസ്‌റ്റേറ്റ് അവകാശവാദങ്ങളുടെ മുനയൊടിഞ്ഞതോടെ ഫോര്‍ത്ത് എസ്റ്റേറ്റിനെതിരെ ട്രോളുകളുടെ ചാകരയാണ് അരങ്ങേറിയത്.

പാര്‍ട്ടിക്ക് വേണ്ടി പോസ്റ്റുകള്‍ തയ്യാറാക്കുന്ന പോരാളി ഷാജിയെപ്പോലുള്ള, ഗ്രൂപ്പുകളുടെ പിന്നിലെ പ്രവര്‍ത്തകര്‍ കാണാമറയത്ത് നില്‍ക്കുമ്പോള്‍ ഫോര്‍ത്ത് എസ്റ്റേറ്റിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ ഓരോ ദിവസവും ജനങ്ങള്‍ തിരിച്ചറിയുകയായിരുന്നു. അതു കൊണ്ട് തന്നെ ട്രോളുകളില്‍ ഫോര്‍ത്ത് എസ്റ്റേറ്റ് അന്തം കമ്മി എന്ന പ്രയോഗവും പേജിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ പേരുകളും യഥേഷ്ടം ഉപയോഗിക്കപ്പെട്ടു.

അതോടെ  ഫോര്‍ത്ത് എസ്റ്റേറ്റ് ഫെയ്‌സ് ബുക്ക് പേജ് അപ്രത്യക്ഷമായി. ഫെയ്‌സ് ബുക്ക് പേജ് റിപ്പോര്‍ട്ട് ചെയ്ത് പൂട്ടിച്ചു എന്ന് സംഘാടകരുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ ആരോപണം വരികയും ചെയ്തു. എന്നാല്‍ രതീഷ് ബാബുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റോടെ മുഖം നഷ്ടപ്പെട്ട സംഘാടകര്‍ മറുപടി പറയാന്‍ കഴിയാതെ പേജ് ഡി ആക്റ്റിവേറ്റ് ചെയ്ത് മണ്ടയിലൊളിക്കുകയായിരുന്നെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പരിഹസിച്ചുകൊണ്ട് രംഗത്ത് വന്നു. ഏതായാലും ഇക്കഴിഞ്ഞ ഓഗസ്റ്റ് പതിനഞ്ചിന് പേജ് വീണ്ടും പ്രത്യക്ഷപ്പെട്ടു.

തുടര്‍ന്ന് ബേഡകം പഞ്ചായത്തിലെ ജ്വാല തെക്കേക്കര എന്ന ക്ലബ് സര്‍ക്കാര്‍ സ്ഥലം കയ്യേറി നിര്‍മിച്ചെന്നും, മാധ്യമങ്ങളെ മഞ്ഞപ്പത്രമെന്നും ആക്ഷേപിച്ചു കൊണ്ട് പോസ്റ്റിട്ട ഫോര്‍ത്ത് എസ്റ്റേറ്റിന് അതെല്ലാം എഡിറ്റിംഗിലൂടെ നീക്കം ചെയ്യേണ്ടി വന്നു. വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് പേജിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തിയതും. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരം മുട്ടിയതും ഫോര്‍ത്ത് എസ്റ്റേറ്റിനും സി പി എമ്മിനും അവമതിപ്പുണ്ടാക്കിയതായി വിലയിരുത്തപ്പെട്ടിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ജനങ്ങളെ പാര്‍ട്ടിയില്‍ നിന്നും അകറ്റുമെന്നും ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ വിലയിരുത്തുന്നു. ഇതിനിടയില്‍ ഫോര്‍ത്ത് എസ്‌റ്റേറ്റിന്റെ പ്രവര്‍ത്തകരെ സി പി എം നേതൃത്വം ശാസിച്ചതായും സൂചന പുറത്തുവന്നിട്ടുണ്ട്.
സിപിഎം അനുഭാവികളുടെ സൈബര്‍ കൂട്ടായ്മയായ ദി ഫോര്‍ത്ത് എസ്റ്റേറ്റ് പ്രതിസന്ധിയിലെന്ന് അഡ്മിന്‍; രഹസ്യ വിവരങ്ങള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പിലുള്ളവര്‍ തന്നെ ചോര്‍ത്തുന്നതായി അഡ്മിന്റെ സന്ദേശം, ഒരു തവണ പൂട്ടിയ ഫേസ്ബുക്ക് പേജ് വീണ്ടും ശക്തമായി തുടങ്ങി, പേജ് പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കുന്നതായി നേതൃത്വത്തിലെ ഒരു വിഭാഗം

സിപിഎം അനുഭാവികളുടെ സൈബര്‍ കൂട്ടായ്മയായ ദി ഫോര്‍ത്ത് എസ്റ്റേറ്റ് പ്രതിസന്ധിയിലെന്ന് അഡ്മിന്‍; രഹസ്യ വിവരങ്ങള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പിലുള്ളവര്‍ തന്നെ ചോര്‍ത്തുന്നതായി അഡ്മിന്റെ സന്ദേശം, ഒരു തവണ പൂട്ടിയ ഫേസ്ബുക്ക് പേജ് വീണ്ടും ശക്തമായി തുടങ്ങി, പേജ് പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കുന്നതായി നേതൃത്വത്തിലെ ഒരു വിഭാഗം

സിപിഎം അനുഭാവികളുടെ സൈബര്‍ കൂട്ടായ്മയായ ദി ഫോര്‍ത്ത് എസ്റ്റേറ്റ് പ്രതിസന്ധിയിലെന്ന് അഡ്മിന്‍; രഹസ്യ വിവരങ്ങള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പിലുള്ളവര്‍ തന്നെ ചോര്‍ത്തുന്നതായി അഡ്മിന്റെ സന്ദേശം, ഒരു തവണ പൂട്ടിയ ഫേസ്ബുക്ക് പേജ് വീണ്ടും ശക്തമായി തുടങ്ങി, പേജ് പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കുന്നതായി നേതൃത്വത്തിലെ ഒരു വിഭാഗം

സിപിഎം അനുഭാവികളുടെ സൈബര്‍ കൂട്ടായ്മയായ ദി ഫോര്‍ത്ത് എസ്റ്റേറ്റ് പ്രതിസന്ധിയിലെന്ന് അഡ്മിന്‍; രഹസ്യ വിവരങ്ങള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പിലുള്ളവര്‍ തന്നെ ചോര്‍ത്തുന്നതായി അഡ്മിന്റെ സന്ദേശം, ഒരു തവണ പൂട്ടിയ ഫേസ്ബുക്ക് പേജ് വീണ്ടും ശക്തമായി തുടങ്ങി, പേജ് പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കുന്നതായി നേതൃത്വത്തിലെ ഒരു വിഭാഗം

സിപിഎം അനുഭാവികളുടെ സൈബര്‍ കൂട്ടായ്മയായ ദി ഫോര്‍ത്ത് എസ്റ്റേറ്റ് പ്രതിസന്ധിയിലെന്ന് അഡ്മിന്‍; രഹസ്യ വിവരങ്ങള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പിലുള്ളവര്‍ തന്നെ ചോര്‍ത്തുന്നതായി അഡ്മിന്റെ സന്ദേശം, ഒരു തവണ പൂട്ടിയ ഫേസ്ബുക്ക് പേജ് വീണ്ടും ശക്തമായി തുടങ്ങി, പേജ് പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കുന്നതായി നേതൃത്വത്തിലെ ഒരു വിഭാഗം

സിപിഎം അനുഭാവികളുടെ സൈബര്‍ കൂട്ടായ്മയായ ദി ഫോര്‍ത്ത് എസ്റ്റേറ്റ് പ്രതിസന്ധിയിലെന്ന് അഡ്മിന്‍; രഹസ്യ വിവരങ്ങള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പിലുള്ളവര്‍ തന്നെ ചോര്‍ത്തുന്നതായി അഡ്മിന്റെ സന്ദേശം, ഒരു തവണ പൂട്ടിയ ഫേസ്ബുക്ക് പേജ് വീണ്ടും ശക്തമായി തുടങ്ങി, പേജ് പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കുന്നതായി നേതൃത്വത്തിലെ ഒരു വിഭാഗം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: CPM Cyber Group in Bad Condition, CPM, Kasaragod, News, Facebook Page, Social Media.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL