city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജില്ലയിലെ കൊലപാതകങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ പോലീസിന് സി പി എമ്മിന്റെ രൂക്ഷവിമര്‍ശനം ; സി പി ഐ വിട്ടുനിന്നു

കാസര്‍കോട്: (www.kasargodvartha.com 26.01.2018) ജില്ലയില്‍ കവര്‍ച്ചകളും കൊലപാതകങ്ങങ്ങളും പെരുകുമ്പോഴും പ്രതികളെ പിടികൂടാനാകാത്ത പോലീസിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ ജില്ലാ പോലീസ് മേധാവി കെ ജി സൈമണിന്റെ സാന്നിധ്യത്തില്‍ സര്‍വ്വകക്ഷിയോഗം ചേര്‍ന്നു. വ്യാഴാഴ്ച രാവിലെ ജില്ലാ പോലീസ് ആസ്ഥാനത്താണ് സര്‍വ്വകക്ഷിയോഗം ചേര്‍ന്നത്. കവര്‍ച്ചയും കൊലപാതകങ്ങളും തടയാന്‍ കര്‍ശനമായ നടപടി കൈക്കൊണ്ടിട്ടുണ്ടെന്ന് എസ്പി യോഗത്തില്‍ ഉന്നയിച്ചു. എന്നാല്‍ സിപിഎം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ ഉള്‍പ്പെടെ യോഗത്തില്‍ പങ്കെടുത്ത മുഴുവന്‍ നേതാക്കളും പോലീസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ചു.

കവര്‍ച്ചയും കൊലപാതകവും അടിക്കടി നടക്കുന്നതിലൂടെ ജനങ്ങള്‍ ഭീതിയിലാണെന്നും പ്രതികളെ കണ്ടെത്താന്‍ കഴിയാത്ത പോലീസിന്റെ നടപടി അങ്ങേയറ്റം അപലപനീയമാണെന്നും യോഗത്തില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ കേസുകളില്‍ പ്രതികളെ ഉടന്‍ കണ്ടെത്തുമെന്നും അതിനായി ജില്ലയിലെ മികച്ച ഉദ്യോഗസ്ഥന്മാരടങ്ങിയ ടീമിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളതെന്നും എസ്പി യോഗത്തെ അറിയിച്ചു.

ജില്ലയിലെ കൊലപാതകങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ പോലീസിന് സി പി എമ്മിന്റെ രൂക്ഷവിമര്‍ശനം ; സി പി ഐ വിട്ടുനിന്നു

പോലീസിന്റെ അന്വേഷണവുമായി ജനങ്ങള്‍ പൂര്‍ണമായും സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കാസര്‍കോട് ഡിവൈഎസ്പി എം വി സുകുമാരന്‍, സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി അസൈനാര്‍, സിപിഎം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, കെപിസിസി സെക്രട്ടറി കെ നീലകണ്ഠന്‍, ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ ശ്രീകാന്ത്, വിവിധ കക്ഷി നേതാക്കളായ എ ഗോവിന്ദന്‍ നായര്‍, കരിവെള്ളൂര്‍ വിജയന്‍, മൂസ ബി ചെര്‍ക്കള, കുര്യാക്കോസ് പ്ലാപ്പറമ്പില്‍, എ കുഞ്ഞിരാമന്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. അതേ സമയം സിപിഐ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Police, CPI, All party meeting, CPM criticized police in all party meeting.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia