city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സി പി എം- കോണ്‍ഗ്രസ് സംഘര്‍ഷം; സ്തൂപവും കൊടിമരങ്ങളും തകര്‍ത്തു, പോലീസെത്തി ഇരുപാര്‍ട്ടികളുടെയും ബസ് കാത്തിരിപ്പുകേന്ദ്രങ്ങള്‍ പൊളിച്ചുനീക്കി

നീലേശ്വരം: (www.kasargodvartha.com 05.12.2017) കടിഞ്ഞിമൂലയിലും കൊട്ടറയിലും സി പി എം- കോണ്‍ഗ്രസ് സംഘര്‍ഷാവസ്ഥ. കോണ്‍ഗ്രസിന്റെ പുതുക്കി പണിത സ്തൂപവും നിരവധി കൊടിയും കൊടിമരങ്ങളും തോരണങ്ങളും നശിപ്പിക്കപ്പെട്ടത് സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കി. കൊട്ടറയില്‍ കഴിഞ്ഞയാഴ്ച നടന്ന സംഘര്‍ഷത്തിന്റെ ഭാഗമായി തകര്‍ക്കപ്പെട്ട് പുതുക്കി പണിത സ്തൂപം തിങ്കളാഴ്ച രാത്രി വീണ്ടും അടിച്ചു തകര്‍ക്കുകയായിരുന്നു.

കോണ്‍ഗ്രസിന്റെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തായി സിപിഎം സ്തൂപം സ്ഥാപിക്കാന്‍ നടത്തിയ ശ്രമം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. സംഘര്‍ഷമുണ്ടായേക്കുമെന്ന സൂചനയെ തുടര്‍ന്ന് സ്ഥലത്തെത്തിയ നീലേശ്വരം പോലീസ് ഇരുവിഭാഗത്തെയും ശാന്തരാക്കുകയായിരുന്നു. സംഘര്‍ഷബാധിത മേഖലയില്‍ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ച രാഷ്ട്രീയ പാര്‍ട്ടികളുടെ സ്തൂപങ്ങളും കൊടിയും കൊടിമരങ്ങളും ഇരുപാര്‍ട്ടികളുടെയും നാല് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും ചൊവ്വാഴ്ച ഉച്ചയോടെ നീലേശ്വരം പോലീസിന്റെ നേതൃത്വത്തില്‍ ജെസിബി ഉപയോഗിച്ച് ഇടിച്ച് നിരപ്പാക്കി. മേലില്‍ ഇവിടങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടിക്കാരുടെ സ്തൂപങ്ങളോ കൊടിമരങ്ങളോ  സ്ഥാപിക്കാന്‍ പാടില്ലെന്ന് പോലീസ് കര്‍ശനമായ നിര്‍ദ്ദേശം നല്‍കി.

നീലേശ്വരം സിഐ വി ഉണ്ണികൃഷ്ണന്‍, എസ്ഐ മെല്‍വിന്‍ ജോസ്, പ്രബേഷന്‍ എസ്ഐ ഭവേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പൊതുസ്ഥലങ്ങളിലെ അനധികൃത ബസ് സ്റ്റോപ്പുകളും കൊടിമരങ്ങളും സ്തൂപങ്ങളും നീക്കം ചെയ്തത്. അതേ സമയം സംഘര്‍ഷം ഉടലെടുത്ത കടിഞ്ഞിമൂല, കൊട്ടറ ഭാഗങ്ങളില്‍ പോലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് ശക്തി കേന്ദ്രങ്ങളില്‍ സിപിഎം ബോധപൂര്‍വ്വം അക്രമം അഴിച്ചുവിടുകയാണെന്ന് സ്ഥലം സന്ദര്‍ശിച്ച ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍ പറഞ്ഞു.

പൊതുസ്ഥലം കൈയ്യേറി സ്ഥാപിക്കുന്ന സ്തൂപങ്ങളും കൊടിമരങ്ങളും സാമൂഹ്യദ്രോഹികള്‍ ഉള്‍പ്പെടെ നശിപ്പിക്കുമ്പോള്‍ അതിന്റെ പേരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെ ജില്ലയില്‍ വ്യാപകമായ അക്രമമാണ് സിപിഎം അഴിച്ചുവിടുന്നതെന്നും ഇതിന് ഭരണവര്‍ഗ്ഗം കൂട്ടുനില്‍ക്കുകയാണെന്നും അക്രമം തുടര്‍ന്നാല്‍ കൈയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്നും സംഘര്‍ഷസ്ഥലങ്ങള്‍ സന്ദര്‍ശിച്ച ഡിസിസി പ്രസിഡണ്ട് മുന്നറിയിപ്പ് നല്‍കി.

ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് എം രാധാകൃഷ്ണന്‍ നായര്‍, മണ്ഡലം പ്രസിഡണ്ട് പി രാമചന്ദ്രന്‍, സേവാദള്‍ ജില്ലാ ചെയര്‍മാന്‍ രമേശന്‍ കരുവാച്ചേരി, നഗരസഭ കൗണ്‍സിലര്‍ കെ വി ശശിധരന്‍, മുന്‍ കൗണ്‍സിലര്‍ ഇ ഷജീര്‍, കെ വി നരേന്ദ്രന്‍, സി കെ ശ്രീരാജ്, ഐഎന്‍ടിയുസി നേതാവ് സി വിദ്യാധരന്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ബിജു, വി വി സുധാകരന്‍ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
എന്നാല്‍ സിപിഎമ്മിന്റെ ഭാഗത്തു നിന്നും യാതൊരു അക്രമങ്ങളോ പ്രകോപനങ്ങളോ ഉണ്ടായിട്ടില്ലെന്നും അക്രമത്തിന്റെ ഉത്തരവാദിത്വം സിപിഎമ്മിന്റെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും സിപിഎം ലോക്കല്‍ സെക്രട്ടറി പി മുഹമ്മദ് റാഫിയും പറഞ്ഞു.

സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ ഡിസിസി നേതൃത്വത്തിന്റെ അറിവോടെ ബോധപൂര്‍വ്വം സംഘര്‍ഷം ഉണ്ടാക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്നും റാഫി പറഞ്ഞു.
സി പി എം- കോണ്‍ഗ്രസ് സംഘര്‍ഷം; സ്തൂപവും കൊടിമരങ്ങളും തകര്‍ത്തു, പോലീസെത്തി ഇരുപാര്‍ട്ടികളുടെയും ബസ് കാത്തിരിപ്പുകേന്ദ്രങ്ങള്‍ പൊളിച്ചുനീക്കി

സി പി എം- കോണ്‍ഗ്രസ് സംഘര്‍ഷം; സ്തൂപവും കൊടിമരങ്ങളും തകര്‍ത്തു, പോലീസെത്തി ഇരുപാര്‍ട്ടികളുടെയും ബസ് കാത്തിരിപ്പുകേന്ദ്രങ്ങള്‍ പൊളിച്ചുനീക്കി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Police, CPM, Congress, Bus, CPM-Congress conflict in Kadinhimoola

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia