കോളിച്ചാലില്‍ സി പി എം-കോണ്‍ഗ്രസ് സംഘര്‍ഷം; രണ്ടുപേര്‍ക്ക് പരിക്ക്
Aug 3, 2012, 15:45 IST
രാജപുരം: ഹര്‍ത്താലിന്റെ പേരില്‍ വ്യാഴാഴ്ച കോളിച്ചാലിലുണ്ടായ സി പി എം-കോണ്‍ ഗ്രസ് സംഘര്‍ഷത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ഇ കെ ജയന്‍, കോണ്‍ഗ്രസ് പ്രവര്‍ ത്തകനും ചിക്കന്‍ സെന്റര്‍ ഉടമയുമായ റമി എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇവരെ പൂടംകല്ല് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സി പി എം പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി അക്രമം നടത്തുകയായിരുന്നുവെന്ന് ജയനും റമിയും പരാതിപ്പെട്ടു. അജി വേളാമ്പ്രയുടെ കാര്‍, സെന്റ് മേരീസ് കണ്‍സ്ട്രക്ഷന്‍സിന്റെ ജീപ്പ്, ഒരു ഓട്ടോറിക്ഷ തുടങ്ങിയവ തകര്‍ക്കപ്പെട്ടു. ഹര്‍ത്താല്‍ അനുകൂലികളാണ് അക്രമം നടത്തിയതെന്നാണ് ആരോപണം. രാജപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Keywords: CPM, Congress, Clash, Kolichal, Rajapuram, Harthal, Kasaragod.