city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോണ്‍ഗ്രസ് എഴുതിയതിനിടയ്ക്ക് അരിവാള്‍ ചുറ്റിക നക്ഷത്രം വരച്ചു; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് ഫോണിലൂടെ ഭീഷണി, സംഘര്‍ഷം; ഇരുവിഭാഗത്തിലെയും നേതാക്കള്‍ ഉള്‍പെടെ 70 ഓളം പേര്‍ക്കെതിരെ കേസ്

പടന്നക്കാട്: (www.kasargodvartha.com 18.11.2017) കോണ്‍ഗ്രസ് എഴുതിയതിനിടയ്ക്ക് അരിവാള്‍ ചുറ്റിക നക്ഷത്രം വരക്കുകയും പിന്നാലെ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് ഫോണിലൂടെ ഭീഷണിയുണ്ടായതും തൈക്കടപ്പുറത്ത് സംഘര്‍ഷത്തിന് കാരണമായി. സംഭവത്തില്‍ ഇരുവിഭാഗത്തിലെയും നേതാക്കള്‍ ഉള്‍പെടെ 70 ഓളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

ഇരുപാര്‍ട്ടികളുടെയും നിരവധി പതാകകളും, സ്തൂപങ്ങളും വ്യാപകമായി നശിപ്പിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയതിന് ഡിസിസി സെക്രട്ടറി മാമുനി വിജയന്‍ ഉള്‍പ്പെടെ 40 ഓളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്‌ഐ മേഖലാ പ്രസിഡണ്ടുമായ സുനില്‍ അമ്പാടി, രഞ്ജിത്ത്, അനൂപ് എന്നിവരുള്‍പ്പെടെ 30ഓളം പേര്‍ക്കെതിരെയും നീലേശ്വരം പോലീസ് കേസെടുത്തു. സുനില്‍ അമ്പാടിയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതിന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിതീഷ് നാരായണനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

ഇന്ദിരാജി ശതാബ്ദിയുടെ പ്രചാരണത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡില്‍ എഴുതിയതിന്റെ ഇടയില്‍ അരിവാള്‍ ചുറ്റിക നക്ഷത്രം വരച്ചതാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറി സുനില്‍ അമ്പാടിയെ ഫോണില്‍ വിളിച്ച് വധഭീഷണി മുഴക്കാന്‍ കാരണമെന്ന് സിപിഎമ്മും ആരോപിച്ചു. സുനില്‍ അമ്പാടിക്കെതിരെ വധഭീഷണി മുഴക്കിയതില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകര്‍ വെള്ളിയാഴ്ച വൈകിട്ട് കടിഞ്ഞിമൂലയില്‍ പ്രകടനം നടത്തി. പ്രകടനത്തിന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂകിവിളിച്ചതായി സിപിഎം നേതാക്കള്‍ പറഞ്ഞു. ഇതേച്ചൊല്ലി ഇരുപ്രവര്‍ത്തകരും തമ്മില്‍ ഏറെനേരം പരസ്പരം പോര്‍വിളി മുഴക്കി. പ്രകടനത്തിനിടയില്‍ കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ജയ്ഹിന്ദ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന് നേരെ സിപിഎം പ്രവര്‍ത്തകര്‍ കല്ലെറിയുകയും സംഘര്‍ഷത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ ഏതാനും പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായും കോണ്‍ഗ്രസ് നേതാക്കളും പറഞ്ഞു. ഇതിനു ശേഷമാണ് കൊട്രച്ചാല്‍, കടിഞ്ഞിമൂല, തൈക്കടപ്പുറം ഭാഗങ്ങളില്‍ ഇരുപാര്‍ട്ടികളുടെയും കൊടിയും കൊടിമരങ്ങളും സ്തൂപങ്ങളും വ്യാപകമായി നശിപ്പിക്കപ്പെട്ടത്.

തുടര്‍ന്ന് രാത്രി 12 മണി വരെ ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷത്തിലായിരുന്നു. നീലേശ്വരം പോലീസ് സംഘര്‍ഷ സ്ഥലത്ത് കനത്ത പോലീസ് സേനയെ വിന്യസിച്ചതിനാല്‍ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. ഇപ്പോഴും ഇവിടെ പോലീസ് പിക്കറ്റ് തുടരുന്നുണ്ട്. ഇതിനിടയില്‍ ശനിയാഴ്ച പുലര്‍ച്ചെ അഴിത്തലയിലെ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് മുന്നില്‍ സ്ഥാപിച്ച സിപിഎം പതാകയും നശിപ്പിക്കപ്പെട്ടു. ഒരുകാലത്ത് രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ കേന്ദ്രമായിരുന്ന തൈക്കടപ്പുറം, കടിഞ്ഞിമൂല മേഖലകളില്‍ സമാധാനം നിലനില്‍ക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞമാസം കടിഞ്ഞിമൂലയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബസ് വെയ്റ്റിംഗ് ഷെല്‍ട്ടര്‍ സ്ഥാപിച്ചിരുന്നു. ഇതിന് തൊട്ടടുത്തായി സിപിഎം പ്രവര്‍ത്തകര്‍ രണ്ട് ബസ് വെയ്റ്റിംഗ് ഷെല്‍ട്ടര്‍ സ്ഥാപിച്ചതോടെയാണ് വീണ്ടും സംഘര്‍ഷത്തിന് വിത്തിട്ടത്.

അക്രമം നടന്ന സ്ഥലങ്ങളില്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് പി ദാമോദരന്‍, പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എറുവാട്ട് മോഹനന്‍, കെ രാജു, ശ്രീരാഗ്, സിപിഎം ലോക്കല്‍ സെക്രട്ടറി പി പി മുഹമ്മദ് റാഫി, ലോക്കല്‍ കമ്മിറ്റി അംഗം കെ വി പ്രകാശന്‍, ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി സനു മോഹന്‍ തുടങ്ങിയവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.
കോണ്‍ഗ്രസ് എഴുതിയതിനിടയ്ക്ക് അരിവാള്‍ ചുറ്റിക നക്ഷത്രം വരച്ചു; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് ഫോണിലൂടെ ഭീഷണി, സംഘര്‍ഷം; ഇരുവിഭാഗത്തിലെയും നേതാക്കള്‍ ഉള്‍പെടെ 70 ഓളം പേര്‍ക്കെതിരെ കേസ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Congress, CPM, Clash, Police, case, CPM-Congress Clash in Thaikadappuram

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia