സി.പി.എം- കോണ്‍ഗ്രസ് സംഘട്ടനം; 11 പേര്‍ക്ക് പരിക്കേറ്റു, കാര്‍ തകര്‍ത്തു
Apr 17, 2018, 13:48 IST
നീലേശ്വരം: (www.kasargodvartha.com 17.04.2018) കടിഞ്ഞിമൂലയില്‍ സി.പി.എം-കോണ്‍ഗ്രസ് സംഘട്ടനം. ഇരുവിഭാഗത്തിലും പെട്ട 11 പേര്‍ക്കു പരിക്കേറ്റു. മൂന്നു പേരുടെ പരിക്ക് ഗുരുതരമാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പി.പി രാകേഷ് (23), പി.ശരത് (23), മൂലയില്‍ സതീശന്‍ (35), ആംബുലന്‍സ് ഡ്രൈവര്‍ ഈയ്യക്കാട് പ്രിയേഷ്, സി.പി.എം പ്രവര്‍ത്തകരായ കെ.രാജേഷ് (29), എം.കൃഷ്ണദാസ് (17), പി. ജിതിന്‍ (23), കെ.സതീശന്‍ (49), രാഘവന്‍ (49), കെ. അജേഷ് (29), പി.വി ബാബു (38) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇതില്‍ ഗുരുതരമായി പരിക്കേറ്റ മൂലയില്‍ സതീശന്‍ മംഗളൂരുവിലും, കെ.രാജേഷ്, എം.കൃഷ്ണദാസ് എന്നിവര്‍ പരിയാരം മെഡിക്കല്‍ കോളജിലും ചികിത്സയിലാണ്. പരിക്കേറ്റ മറ്റു കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മംഗളൂരുവിലും, സി.പി.എം പ്രവര്‍ത്തകരെ തേജസ്വിനി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കോണ്‍ഗ്രസ് ശക്തി കേന്ദ്രമായ കടിഞ്ഞിമൂലയിലെ സി.പി.എം ഓഫിസ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തതിന്റെ തുടര്‍ച്ചയായാണ് അക്രമമുണ്ടായത്. 14 ന് രാത്രി കടിഞ്ഞിമൂല കോളനിയിലെ ഒരു വീട്ടില്‍ പരസ്യ മദ്യപാനം നടത്തുകയായിരുന്ന സി.പി.എം പ്രവര്‍ത്തകരെ ചോദ്യം ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൂട്ടം ചേര്‍ന്ന് അക്രമിക്കുകയായിരുന്നുവെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി മാമുനി വിജയന്‍ പറഞ്ഞു. ഇതു തടയാനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രാകേഷിനേയും ശരത്തിനേയും, മൂലയില്‍ സതീശനേയും കത്തി ഉപയോഗിച്ച് മാരകമായി മുറിവേല്‍പ്പിക്കുകയായിരുന്നു.
മറ്റു പ്രദേശങ്ങളില്‍ നിന്നെത്തിയ സി.പി.എം പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്നാണ് കോണ്‍ഗ്രസുകാര്‍ ആരോപിക്കുന്നത്. രാത്രി പന്ത്രണ്ടോടെ പരിക്കേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി ആശുപത്രിയിലേക്കു പോയ മാമുനി വിജയന്റെ കാറിന്റെ ചില്ലുകള്‍ മാരകായുധങ്ങളുമായെത്തിയ സി.പി.എം പ്രവര്‍ത്തകര്‍ തകര്‍ത്തു. കാര്‍ ഓടിച്ചിരുന്ന വിജയന്റെ മകന്‍ വാഹനം പോലിസ് സ്‌റ്റേഷനിലേക്ക് ഓടിച്ചു കയറ്റുകയും, തുടര്‍ന്ന് പോലീസിന്റെ സഹായത്തോടെ ആംബുലന്‍സില്‍ പരിക്കേറ്റവരെ മംഗളൂരുവിലേക്കു കൊണ്ടു പോകുകയുമായിരുന്നു.
വിഷുദിനത്തില്‍ വൈകുന്നേരമാണ് ആംബുലന്‍സ് ഡ്രൈവറായ പ്രിയേഷിന് മര്‍ദനമേറ്റത്. പേരോലിലെ ഷെഡില്‍ ആംബുലന്‍സ് പാര്‍ക്ക് ചെയ്തു വരുമ്പോഴായിരുന്നു മര്‍ദനം. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അക്രമിച്ചതിന് സി.പി.എം പ്രവര്‍ത്തകരായ രഞ്ജിത്ത് രവി കണിച്ചിറ, രാജേഷ് കണിച്ചിറ, അനൂപ് പത്തിലകണ്ടം തുടങ്ങി കണ്ടാലറിയാവുന്ന 25 ഓളം പേര്‍ക്കെതിരെ പരാതി നല്‍കി. ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നില്‍, വൈസ് പ്രസിഡന്റ് അഡ്വ.കെ.കെ രാജേന്ദ്രന്‍, ജനറല്‍ സെക്രട്ടറി കെ.വി സുധാകരന്‍, സെക്രട്ടറി കെ.പി പ്രകാശന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് രാധാകൃഷ്ണന്‍ നായര്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
പ്രദേശത്തെ ജനങ്ങളുടെ സൈ്വര്യ ജീവിതം തകര്‍ക്കുന്ന സി.പി.എമ്മിന്റെ നീക്കങ്ങളെ ജനങ്ങളെ അണിനിരത്തി തടയുമെന്ന് നേതാക്കള്‍ പറഞ്ഞു. അതേ സമയം ഇ.കെ നായനാര്‍ മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി കടിഞ്ഞിമൂലയില്‍ സ്ഥാപിച്ച പ്രചരണ സാമഗ്രികള്‍ ചില കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ നശിപ്പിച്ചതായി സി.പി.എം ആരോപിച്ചു. ഇതു ചോദ്യം ചെയ്ത പ്രവര്‍ത്തകരെ 14 ന് രാത്രി ഒന്‍പതോടെ തടഞ്ഞു നിര്‍ത്തി അക്രമിക്കുകയായിരുന്നുവത്രേ.
കോണ്‍ഗ്രസ് ശക്തികേന്ദ്രമായ ഇവിടെ സി.പിഎമ്മിന്റെ വളര്‍ച്ചയിലുള്ള അസഹിഷ്ണുതയാണ് അക്രമത്തിനു പിന്നിലെന്നു ലോക്കല്‍ സെക്രട്ടറി പി.പി മുഹമ്മദ് റാഫി പറഞ്ഞു. സി.പി.എം പ്രവര്‍ത്തകരെ അക്രമിച്ചതിന്റെ പേരില്‍ ഇരുപതോളം കോണ്‍ഗ്രസുകാര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ സംസ്ഥാന കമ്മിറ്റി അംഗം കെ.പി സതീഷ് ചന്ദ്രന്‍, ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍, ഏരിയാ സെക്രട്ടറി ടി.കെ രവി എന്നിവര്‍ സന്ദര്‍ശിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
ഇതില്‍ ഗുരുതരമായി പരിക്കേറ്റ മൂലയില്‍ സതീശന്‍ മംഗളൂരുവിലും, കെ.രാജേഷ്, എം.കൃഷ്ണദാസ് എന്നിവര്‍ പരിയാരം മെഡിക്കല്‍ കോളജിലും ചികിത്സയിലാണ്. പരിക്കേറ്റ മറ്റു കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മംഗളൂരുവിലും, സി.പി.എം പ്രവര്‍ത്തകരെ തേജസ്വിനി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കോണ്‍ഗ്രസ് ശക്തി കേന്ദ്രമായ കടിഞ്ഞിമൂലയിലെ സി.പി.എം ഓഫിസ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തതിന്റെ തുടര്‍ച്ചയായാണ് അക്രമമുണ്ടായത്. 14 ന് രാത്രി കടിഞ്ഞിമൂല കോളനിയിലെ ഒരു വീട്ടില്‍ പരസ്യ മദ്യപാനം നടത്തുകയായിരുന്ന സി.പി.എം പ്രവര്‍ത്തകരെ ചോദ്യം ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൂട്ടം ചേര്‍ന്ന് അക്രമിക്കുകയായിരുന്നുവെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി മാമുനി വിജയന്‍ പറഞ്ഞു. ഇതു തടയാനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രാകേഷിനേയും ശരത്തിനേയും, മൂലയില്‍ സതീശനേയും കത്തി ഉപയോഗിച്ച് മാരകമായി മുറിവേല്‍പ്പിക്കുകയായിരുന്നു.
മറ്റു പ്രദേശങ്ങളില്‍ നിന്നെത്തിയ സി.പി.എം പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്നാണ് കോണ്‍ഗ്രസുകാര്‍ ആരോപിക്കുന്നത്. രാത്രി പന്ത്രണ്ടോടെ പരിക്കേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി ആശുപത്രിയിലേക്കു പോയ മാമുനി വിജയന്റെ കാറിന്റെ ചില്ലുകള്‍ മാരകായുധങ്ങളുമായെത്തിയ സി.പി.എം പ്രവര്‍ത്തകര്‍ തകര്‍ത്തു. കാര്‍ ഓടിച്ചിരുന്ന വിജയന്റെ മകന്‍ വാഹനം പോലിസ് സ്‌റ്റേഷനിലേക്ക് ഓടിച്ചു കയറ്റുകയും, തുടര്‍ന്ന് പോലീസിന്റെ സഹായത്തോടെ ആംബുലന്‍സില്‍ പരിക്കേറ്റവരെ മംഗളൂരുവിലേക്കു കൊണ്ടു പോകുകയുമായിരുന്നു.
വിഷുദിനത്തില്‍ വൈകുന്നേരമാണ് ആംബുലന്‍സ് ഡ്രൈവറായ പ്രിയേഷിന് മര്‍ദനമേറ്റത്. പേരോലിലെ ഷെഡില്‍ ആംബുലന്‍സ് പാര്‍ക്ക് ചെയ്തു വരുമ്പോഴായിരുന്നു മര്‍ദനം. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അക്രമിച്ചതിന് സി.പി.എം പ്രവര്‍ത്തകരായ രഞ്ജിത്ത് രവി കണിച്ചിറ, രാജേഷ് കണിച്ചിറ, അനൂപ് പത്തിലകണ്ടം തുടങ്ങി കണ്ടാലറിയാവുന്ന 25 ഓളം പേര്‍ക്കെതിരെ പരാതി നല്‍കി. ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നില്‍, വൈസ് പ്രസിഡന്റ് അഡ്വ.കെ.കെ രാജേന്ദ്രന്‍, ജനറല്‍ സെക്രട്ടറി കെ.വി സുധാകരന്‍, സെക്രട്ടറി കെ.പി പ്രകാശന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് രാധാകൃഷ്ണന്‍ നായര്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
പ്രദേശത്തെ ജനങ്ങളുടെ സൈ്വര്യ ജീവിതം തകര്‍ക്കുന്ന സി.പി.എമ്മിന്റെ നീക്കങ്ങളെ ജനങ്ങളെ അണിനിരത്തി തടയുമെന്ന് നേതാക്കള്‍ പറഞ്ഞു. അതേ സമയം ഇ.കെ നായനാര്‍ മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി കടിഞ്ഞിമൂലയില്‍ സ്ഥാപിച്ച പ്രചരണ സാമഗ്രികള്‍ ചില കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ നശിപ്പിച്ചതായി സി.പി.എം ആരോപിച്ചു. ഇതു ചോദ്യം ചെയ്ത പ്രവര്‍ത്തകരെ 14 ന് രാത്രി ഒന്‍പതോടെ തടഞ്ഞു നിര്‍ത്തി അക്രമിക്കുകയായിരുന്നുവത്രേ.
കോണ്‍ഗ്രസ് ശക്തികേന്ദ്രമായ ഇവിടെ സി.പിഎമ്മിന്റെ വളര്‍ച്ചയിലുള്ള അസഹിഷ്ണുതയാണ് അക്രമത്തിനു പിന്നിലെന്നു ലോക്കല്‍ സെക്രട്ടറി പി.പി മുഹമ്മദ് റാഫി പറഞ്ഞു. സി.പി.എം പ്രവര്‍ത്തകരെ അക്രമിച്ചതിന്റെ പേരില്‍ ഇരുപതോളം കോണ്‍ഗ്രസുകാര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ സംസ്ഥാന കമ്മിറ്റി അംഗം കെ.പി സതീഷ് ചന്ദ്രന്‍, ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍, ഏരിയാ സെക്രട്ടറി ടി.കെ രവി എന്നിവര്‍ സന്ദര്‍ശിച്ചു.
Keywords: Nileshwaram, kasaragod, Kerala, news, CPM, Congress, Clash, Injured, Treatment, hospital, Attack, CPM Congress clash; 11 injured.