നീലേശ്വരത്ത് സി.പി.എം-കോണ്‍ഗ്രസ് സംഘര്‍ഷം; രണ്ട് പേര്‍ക്ക് പരിക്ക്
Nov 13, 2012, 17:54 IST
നീലേശ്വരം: നീലേശ്വരം കടിഞ്ഞിമൂലയില്‍ തിങ്കളാഴ്ച വൈകിട്ടുണ്ടായ സി പി എം-കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇരുവിഭാഗങ്ങളിലുംപെട്ട അഞ്ചുപേര്‍ക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തു. സി പി എം പ്രവര്‍ത്തകനും ഡി വൈ എഫ് ഐ കടിഞ്ഞിമൂല യൂണിറ്റ് അംഗവുമായ ടി വി അജേഷ്, കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കടിഞ്ഞിമൂലയിലെ അനില്‍ എന്നിവര്‍ക്കാണ് സംഘട്ടനത്തില്‍ പരിക്കേറ്റത്.
ഇരുവരെയും നീലേശ്വരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അജേഷിന്റെ പരാതി പ്രകാരം കോണ്‍ഗ്രസ് പ്രവര്‍ത്തകരായ അനില്‍, വൈശാഖ്, അശ്വിന്‍ എന്നിവര്‍ക്കെതിരെയും അനിലിന്റെ പരാതിയില്‍ സി പി എം പ്രവര്‍ത്തകരായ അജേഷ്, പ്രണവ് എന്നിവര്‍ക്കെതിരെയുമാണ് കേസ്. മദ്യാസക്തിക്കെതിരെ കടിഞ്ഞിമൂലയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ തിങ്കളാഴ്ച ക്യാമ്പയിന്‍ സംഘടിപ്പിച്ചിരുന്നു.
പരിപാടി നടന്നു കൊണ്ടിരിക്കെ അനിലിന്റെ നേതൃത്വത്തില്‍ ബൈക്ക് അജേഷിന്റെ ദേഹത്തേക്ക് ഓടിച്ച് കയറ്റി പരിക്കേല്‍പിക്കുകയായിരുന്നുവെന്ന് ഡി വൈ എഫ് ഐ കേന്ദ്രങ്ങള്‍ ആരോപിച്ചു. അതേസമയം പരിപാടി നടന്നു കൊണ്ടിരിക്കുകയായിരുന്ന സ്ഥലത്ത് കൂടി ബൈക്കില്‍ പോകുമ്പോള്‍ അനിലിനെ സി പി എം-ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് ആക്രമിച്ച് പരിക്കേല്‍പിച്ചുവെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ കടിഞ്ഞിമൂലയില്‍ പോലീസ് പിക്കറ്റ് ഏര്‍പെടുത്തിയിട്ടുണ്ട്.

Keywords: Nileshwaram, CPM, Congress, Clash, Injured, Kasaragod, Kerala, Malayalam news