കാഞ്ഞങ്ങാട് നഗരസഭയ്‌ക്കെതിരെ സി.പി.എം അവിശ്വാസ പ്രമേയം
Jun 13, 2012, 08:29 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയിലെ യുഡിഎഫ് ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ സിപിഎം നീക്കം. ചെയര്‍പേഴ്‌സണ്‍ ഹസീന താജുദ്ദീനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ പാര്‍ട്ടി കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി നിര്‍ദ്ദേശം നല്‍കി.
കഴിഞ്ഞ ദിവസം നഗരസഭയിലെ സിപിഎം കൗണ്‍സിലര്‍മാരുടെ യോഗം കോട്ടച്ചേരി കുന്നുമ്മലിലുള്ള ഏരിയ കമ്മിറ്റി ഓഫീസില്‍ വിളിച്ചുകൂട്ടിയിരുന്നു. നഗര ഭരണത്തെ കുറിച്ച് വിശദമായി വിലയിരുത്തിയ യോഗം ചെയര്‍പേഴ്‌സനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനുള്ള തീരുമാനത്തിലെത്തുകയായിരുന്നു. അവിശ്വാസ പ്രമേയം രണ്ടുദിവസത്തിനകം നഗരസഭ കോഴിക്കോട് മേഖല ഡപ്യൂട്ടി ഡയറക്ടര്‍ക്ക് സമര്‍പ്പിക്കാനാണ് സിപിഎമ്മിന്റെ ഇപ്പോഴത്തെ തീരുമാനം.
യുഡിഎഫ് ഭരണസമിതിക്കകത്ത് നിലനില്‍ക്കുന്നതായി പറയപ്പെടുന്ന വിഭാഗീയത മുതലെടുക്കാനുള്ള അവസരമായും ഈ നീക്കത്തെ സിപിഎം വിലയിരുത്തുന്നുണ്ട്. കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് ചെയര്‍പേഴ്‌സന്റെ ഭരണരീതിയില്‍ അതൃപ്തിയുണ്ടെന്നാണ് സിപിഎം കരുതുന്നത്. അവിശ്വാസ പ്രമേയം അവതരിപ്പിച്ചാല്‍ ഭരണകക്ഷിയില്‍ നിന്ന് തന്നെ അനുകൂലമായ സ്വരമുയരുമെന്നും സിപിഎം വിശ്വസിക്കുന്നു.
നഗരഭരണത്തിനെതിരെ കഴിഞ്ഞ നാളുകളില്‍ ഡിവൈഎഫ്‌ഐ ഉള്‍പ്പെടെയുള്ള സംഘടനകള്‍ നടത്തിയ സമരത്തെ യുഡിഎഫില്‍പ്പെട്ട കോണ്‍ഗ്രസിലെ ചിലരെങ്കിലും രഹസ്യമായി പിന്തുണച്ചിരുന്നു. ഈ പിന്തുണ നല്‍കിയവര്‍ അവിശ്വാസ പ്രമേയത്തെ എങ്ങനെ സമീപിക്കുമെന്ന് കണ്ടറിയാനും സിപിഎമ്മിന് താല്‍പ്പര്യമുണ്ട്.

Keywords: CPM, Confidential resolution, Kanhangad Municipality