city-gold-ad-for-blogger

ബ്രാഞ്ച് അറിയാതെ വായനശാല; സെക്രട്ടറി രാജി വെച്ചു

കുണ്ടംകുഴി: (www.kasargodvartha.com 18/08/2016) സിപിഎം ബേഡകം എരിയയിലെ കുണ്ടംകുഴി പാണ്ടിക്കണ്ടത്ത് പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറി തല്‍സ്ഥാനം രാജി വെച്ചു. ബ്രാഞ്ച് കമ്മിറ്റി അറിയാതെ അഴിക്കോടന്‍ സ്മാരക കെട്ടിടത്തിന്റെ പേരില്‍ ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ വായനശാല രൂപീകരിച്ചതാണ് രാജിക്ക് കാരണമെന്നാണ് അറിയുന്നത്.

ബുധനാഴ്ച നടന്ന ബ്രാഞ്ച് യോഗത്തിലാണ് സെക്രട്ടറി തച്ചങ്ങാട് നാരായണന്‍ രാജി വെച്ചത്. പാണ്ടിക്കണ്ടം പയസ്വിനിപുഴ കേന്ദ്രീകരിച്ച നേതാക്കളുടെ ഒത്താശയോടെ മണല്‍ മാഫിയ പ്രവര്‍ത്തിക്കുന്നത് യോഗത്തില്‍ ചര്‍ച്ചയായതായും അറിയുന്നു. ചില നേതാക്കള്‍ നടത്തുന്ന സാമ്പത്തിക ഇടപാടുകളും യോഗത്തില്‍ വാദപ്രതിവാദങ്ങള്‍ ഉണ്ടാക്കിയതായും സൂചനയുണ്ട്.

പുതിയ ബ്രാഞ്ച് സെക്രട്ടറിയെ കണ്ടെത്താന്‍ 25ന് വീണ്ടും യോഗം ചേരാനും തീരുമാനിച്ചു. യോഗത്തില്‍ എരിയ കമിറ്റി അംഗങ്ങളായ എം അനന്തന്‍, എ ദാമോദരന്‍, ലോക്കല്‍ സെക്രട്ടറി മുരളീധരന്‍ എന്നിവര്‍ പങ്കെടുത്തു. അതേ സമയം താന്‍ വ്യക്തിപരമായ കാരണങ്ങളാലാണ് രാജി വെച്ചതെന്നും മറിച്ചുള്ള പ്രചരണങ്ങള്‍ ശരിയല്ലെന്നും നാരായണന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

മേല്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടാണ് യോഗത്തില്‍ ചര്‍ച്ച ചെയ്തതെന്നും മറ്റു കാര്യങ്ങളൊന്നും ചര്‍ച്ചയില്‍ വന്നിട്ടില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. ആറുമാസത്തേക്കു മാത്രമാണ് താന്‍ ബ്രാഞ്ച് സെക്രട്ടറിയായി ചുമതലയേല്‍ക്കുമെന്ന് അറിയിച്ചിരുന്നത്. ഇപ്പോള്‍ സെക്രട്ടറി സ്ഥാനത്ത് രണ്ടു വര്‍ഷമായി തുടരുന്നു. വ്യക്തിപരവും കുടുംബപരവുമായി ഉത്തരവാദിത്വമുള്ളതിനാല്‍ സെക്രട്ടറി സ്ഥാനം ഒരുമിച്ചു കൊണ്ടു പോകാന്‍ സാധിക്കുന്നില്ലെന്നും ഇതിനാലാണ് പദവി ഒഴിഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു.
ബ്രാഞ്ച് അറിയാതെ വായനശാല; സെക്രട്ടറി രാജി വെച്ചു

Keywords: Kasaragod, Bedakam, Secretary, CPM, Committee, Narayanan, CPM Branch secretory resigns.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia