Obituary | സിപിഎം ബ്രാഞ്ച് കമിറ്റി അംഗം കുഴഞ്ഞുവീണ് മരിച്ചു
May 15, 2024, 21:07 IST
ചൗക്കി കെ കെ പുറം ബ്രാഞ്ച് കമിറ്റി അംഗമാണ്
മൊഗ്രാൽ പുത്തൂർ: (KasaragodVartha) സിപിഎം ബ്രാഞ്ച് കമിറ്റി അംഗം കുഴഞ്ഞുവീണ് മരിച്ചു. ചൗക്കി കെ കെ പുറം ബ്രാഞ്ച് കമിറ്റി അംഗം സൈനുദ്ദീൻ ബള്ളൂർ (52) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ വീട്ടിൽ വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദായാഘാതമെന്നാണ് നിഗമനം.
ബുശ്റയാണ് ഭാര്യ. മക്കൾ: ശസ്‌ലാൻ, ശഹ്സാദ്, ശഹബാസ്, സൗഫാദ്, ശഹസാന. ചൗക്കി കുന്നിൽ രിഫാഈ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.