city-gold-ad-for-blogger

കോവിഡ് കാലത്തെ സൗജന്യ റേഷന്‍ കേന്ദ്രം നല്‍കുന്നതെന്ന് ബി ജെ പി; സംസ്ഥാനം നല്‍കുന്നതെന്ന് സി പി എം; സോഷ്യല്‍ മീഡിയയില്‍ പോര് കൊഴുക്കുന്നു

കാസര്‍കോട്: (www.kasargodvartha.com 04.04.2020) കോവിഡ് കാലത്തെ സൗജന്യ റേഷന്‍ കേന്ദ്രം നല്‍കുന്നതെന്ന് ബി ജെ പിയും അതല്ല സംസ്ഥാനം നല്‍കുന്നതാണെന്ന് സി പി എമ്മും അവകാശപ്പെട്ടതോടെ സോഷ്യല്‍ മീഡിയയില്‍ പോര് കൊഴുക്കുന്നു. കേരള സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ റേഷന്‍ കേന്ദ്രവിഹിതം ഉപയോഗിച്ചാണ് എന്ന നിലയിലാണ് ബി ജെ പിയുടെ ഭാഗത്ത് നിന്നുള്ള പ്രചരണം. ഒരു കിലോ അരിക്ക് 34 രൂപയാണെന്നും, അതില്‍ സംസ്ഥാന വിഹിതം വെറും 3 രൂപ മാത്രമാണെന്നുമാണ് ബി ജെ പി കേന്ദ്രങ്ങളുടെ പ്രചരണം. ഇത് പച്ചക്കള്ളമാണെന്ന് സി പി എം കേന്ദ്രങ്ങള്‍ തിരിച്ചടിക്കുന്നു.

കേരളത്തില്‍ നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ റേഷന്‍ കടയില്‍ വിതരണം ചെയ്യുന്ന അരി ഒരു കിലോയ്ക്ക്  22.50 രൂപ നിരക്കില്‍ 130 കോടി രൂപ എഫ് സി ഐക്ക് നല്‍കി കേരള സര്‍ക്കാര്‍ വാങ്ങിയതാണെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്റെ പ്രസ്താവനയെ അടിസ്ഥാനപ്പെടുത്തി സി പി എം കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു. 50,000 മെട്രിക് ടണ്‍ ഭക്ഷ്യധാന്യം ആണ് ശേഖരിച്ചത്. നിലവില്‍ എ എ വൈ കാര്‍ഡ് ഒന്നിന് 30 കിലോ അരിയും, 5 കിലോ ഗോതമ്പുമാണ് സൗജന്യമായി വിതരണം ചെയ്യേണ്ടത്.
കോവിഡ് കാലത്തെ സൗജന്യ റേഷന്‍ കേന്ദ്രം നല്‍കുന്നതെന്ന് ബി ജെ പി; സംസ്ഥാനം നല്‍കുന്നതെന്ന് സി പി എം; സോഷ്യല്‍ മീഡിയയില്‍ പോര് കൊഴുക്കുന്നു

മുന്‍ഗണനേതര വിഭാഗത്തില്‍പെട്ട കുടുംബത്തിന് 15 കിലോ ധാന്യമാണ് സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്നത്. മുമ്പ് ഈ വിഭാഗത്തില്‍പെട്ടവര്‍ക്ക് സബ്‌സിഡി വിഭാഗത്തില്‍ കാര്‍ഡില്‍ പേരുള്ള ഓരോ അംഗത്തിനും 2 കിലോ അരിയാണ് വിതരണം ചെയ്തിരുന്നത്. മുന്‍ഗണന വിഭാഗത്തില്‍ ഒരു അംഗത്തിന് നാല് കിലോ അരിയും, ഒരു കിലോ ഗോതമ്പും ലഭിക്കും. ഇവയ്ക്ക് എല്ലാം പുറമേ 756 കോടി രൂപ ചിലവിട്ട് 87 ലക്ഷം കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സൗജന്യ ഭക്ഷ്യധാന്യ കിറ്റ് നല്‍കുന്നുണ്ടെന്ന് സി പി എം കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു.

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ധാന്യത്തിന്റെ വിതരണം ഏപ്രില്‍ 20 മുതലാണെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി പി തിലോത്തമന്‍ അറിയിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരില്‍നിന്നുള്ള സൗജന്യ റേഷന്‍ മുന്‍ഗണനാ വിഭാഗങ്ങള്‍ക്കു മാത്രമാണ് ലഭിക്കുന്നതെന്നും അത് അഞ്ച് കിലോ അരിയാണെന്നും ബി ജെ പി നേതാക്കള്‍ക്ക് അറിയുമോ എന്നും സി പി എം നേതാക്കള്‍ ചോദിക്കുന്നു. കേരള സര്‍ക്കാര്‍ മുന്‍ഗണന / മുന്‍ഗണനേതര വ്യത്യാസം ഒന്നും ഇല്ലാതെ എല്ലാ കാര്‍ഡുടമകള്‍ക്കുമാണ് സൗജന്യ അരി നല്‍കുന്നത്.

പ്രളയകാലത്ത് 2018 ല്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 89,540 ടണ്‍ ധാന്യത്തിന് 205.81 കോടി രൂപ ഉടന്‍ നല്‍കാനാവശ്യപ്പെട്ട് സംസ്ഥാനത്തിന് മൂന്ന് കത്തുകളയച്ച കേന്ദ്രത്തിന്റെ നടപടി കേരള ജനത  മറന്നിട്ടില്ലെന്നും സി പി എം കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

മൊത്തം കാര്‍ഡുടമകളുടെ 49.32 ശതമാനം പേര്‍ മൂന്ന് ദിവസം കൊണ്ട് ഭക്ഷ്യധാന്യം വാങ്ങി കഴിഞ്ഞതായും ഇവര്‍ വ്യക്തമാക്കി.


Keywords: Kasaragod, Kerala, News, CPM, BJP, Social-Media, CPM-BJP conflict over Ration in Social media

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia