ജനരക്ഷാ യാത്രയുടെ തോരണങ്ങള്‍ അലങ്കരിക്കുന്നതിനിടെ സംഘര്‍ഷം; ബിജെപി പ്രവര്‍ത്തകര്‍ ആശുപത്രിയില്‍
Oct 3, 2017, 11:27 IST
നീലേശ്വരം: (www.kasargodvartha.com 03.10.2017) നീലേശ്വരത്ത് ജനരക്ഷാ യാത്രയുടെ തോരണങ്ങള്‍ അലങ്കരിക്കുന്നതിനിടെ സംഘര്‍ഷം. അക്രമത്തില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. തൃക്കരിപ്പൂര്‍ മണ്ഡലം സെക്രട്ടറി വിജയകുമാര്‍, നീലേശ്വരം മുനിസിപ്പാലിറ്റി പ്രസിഡണ്ട് സുകുമാരന്‍, ബിഎംഎസ് മേഖലാ പ്രസിഡന്റ് പി കൃഷ്ണകുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മാവുങ്കാലിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി 9.30 മണിയോടെ നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനിലാണ് സംഭവം. ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയുടെ പ്രചരണത്തിന്റെ ഭാഗമായി നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ അലങ്കാരപ്പണികള്‍ നടത്തുകയായിരുന്ന ബിജെപി പ്രവര്‍ത്തകരെ 20 ഓളം വരുന്ന സിപിഎം - ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നുവെന്ന് ബിജെപി കേന്ദ്രങ്ങള്‍ ആരോപിച്ചു.
ഒരു ബൈക്കും തകര്‍ക്കപ്പെട്ടിട്ടുണ്ട്. തലയ്ക്ക് പരിക്കേറ്റ കൃഷ്ണകുമാര്‍ ഗുരുതരാവസ്ഥയിലാണെന്ന് ബിജെപി പ്രവര്‍ത്തകര്‍ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ ഉടന്‍ നടപടി വേണമെന്ന് ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത് ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Neeleswaram, news, BJP, CPM, hospital, CPM-BJP conflict in Neeleshwaram