മാണിക്കോത്ത് സി പി എം - ബി ജെ പി സംഘര്‍ഷം
Sep 15, 2016, 09:00 IST
അജാനൂര്‍: (www.kasargodvartha.com 15/09/2016) മാണിക്കോത്ത് സി പി എം- ബി ജെ പി സംഘര്‍ഷം. സി പി എം ഓഫീസും ബി ജെ പി പ്രവര്‍ത്തകന്റെ കാറും തകര്‍ ത്തു. ബി ജെ പി അനുഭാവിയായ കണ്ടത്തില്‍ ഹൗസിലെ എന്‍ രാഘവനെ ഒരു സംഘം വഴിയില്‍ തടഞ്ഞു നിര്‍ത്തി അക്രമിച്ചു.
മാണിക്കോത്ത് പുന്നക്കാല്‍ ക്ഷേത്ര കമാനത്തിനടുത്ത് വെച്ച് യാതൊരു പ്രകോപനവുമില്ലാതെ തന്നെ ഒരു സംഘം സി പി എം പ്രവര്‍ത്തകര്‍ ഇരുമ്പ് വടികൊണ്ട് അടിച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും വടികൊണ്ട് അടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്നാണ് രാഘവന്‍ ഹൊസ്ദുര്‍ഗ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ശ്രീശാന്ത്, ധനേഷ് എന്നിവര്‍ ചേര്‍ന്നാണ് അക്രമിച്ചത്. രാഘവന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള കെ എല്‍ 60 ജി-6996 സ്വിഫ്റ്റ് കാര്‍ രാത്രി മാണിക്കോത്തെ ഗ്യാരേജിന് മുന്നില്‍വെച്ച് ഒരു സംഘം സി പി എം പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്തിരുന്നു.
ശ്രീശാന്ത്, ധനേഷ്, പ്രകാശന്‍, ശ്രീജേഷ് ചൂരിവയല്‍, ബിജു വണ്ണാര്‍ വളപ്പില്‍ എന്നിവര്‍ ചേര്‍ന്ന് കാര്‍ അടിച്ച് തകര്‍ത്തുവെന്നാണ് പരാതി.
സംഘര്‍ഷവുമായി ബന്ധപ്പെട്ട് മാണിക്കോത്തുള്ള സി പി എം ഓഫീസിന് നേരെയും അക്രമമുണ്ടായി. ഓഫീസിന്റെ ജനാല ചില്ലുകള്‍ അടിച്ചുതകര്‍ക്കപ്പെട്ടു. സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ പോലീസ് ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Keywords: Kasaragod, Ajanur, BJP, CPM, Car, Workers, N Ragavan, Temple, Shreeshant, Dhanesh, Prakashan, Biju Vannar,