കാഞ്ഞങ്ങാട്ട് സി പി എം - ബി ജെ പി സംഘര്‍ഷം; 6 പേര്‍ക്ക് പരിക്ക്
Jun 5, 2016, 22:39 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 05.06.2016) അതിഞ്ഞാല്‍ പടിഞ്ഞാറെക്കരയില്‍ സി പി എം - ബി ജെ പി പ്രവര്‍ത്തകര്‍ തമ്മിലേറ്റുമുട്ടി. മൂന്ന് സി പി എം പ്രവര്‍ത്തകര്‍ക്കും മൂന്ന് ബി ജെ പി പ്രവര്‍ത്തകര്‍ക്കും സംഘട്ടനത്തില്‍ പരിക്കേറ്റു. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന് ഞായറാഴ്ച വൈകുന്നേരം എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ പടിഞ്ഞാറേക്കരയില്‍ സ്വീകരണം നല്‍കിയിരുന്നു. പരിപാടി അവസാനിച്ച ശേഷം തിരിച്ചുപോവുകയായിരുന്ന സി പി എം പ്രവര്‍ത്തകരും ബി ജെ പി പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.
വിവരമറിഞ്ഞ് പോലീസെത്തി കുഴപ്പക്കാരെ വിരട്ടിയോടിക്കുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. പരിക്കേറ്റ സി പി എം പ്രവര്‍ത്തകരായ അതിഞ്ഞാല്‍ ചോരിവയിലിലെ വിജേഷ് (21), വിപിലാസ് (22), നിഷാന്ത് (23) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബി ജെ പി പ്രവര്‍ത്തകരെ കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പടിഞ്ഞാറെക്കര, മാണിക്കോത്ത് ഭാഗങ്ങളില്‍ കനത്ത പോലീസ് സുരക്ഷ ഏര്‍പെടുത്തി. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
Keywords : Kanhangad, Clash, CPM, BJP, Police, Kasaragod, Injured, Hospital, Treatment, Advertisement Ankola.