കല്ലിങ്കാല്‍ കിഴക്കേകരയില്‍ സി.പി.എം - ബി.ജെ.പി സംഘര്‍ഷം; 5 പേര്‍ക്ക് പരിക്ക്
Dec 22, 2014, 09:00 IST
പള്ളിക്കര: (www.kasargodvartha.com 22.12.2014) കല്ലിങ്കാല്‍ തൊട്ടിക്കടുത്ത് കിഴക്കേകരയില്‍ സി.പി.എം - ബി.ജെ.പി സംഘട്ടനത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ബി.ജെ.പി ബൂത്ത് ട്രഷറര്‍ അടുക്കത്തെ സുരേശന്‍ (30), രഞ്ജിത്ത് (22), സി.പി.എം പ്രവര്‍ത്തകരായ കിഴക്കേകരയിലെ ഉമേശ്(25), കൂട്ടക്കനിയിലെ ഷിജു(24), കിഴക്കേകരയിലെ ലിജിന്‍ (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ സുരേശന്റെയും ഉമേശന്റെയും പരിക്ക് ഗുരുതരമാണ്.
പരിക്കേറ്റ ബി.ജെ.പി പ്രവര്‍ത്തകരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും സി.പി.എം പ്രവര്‍ത്തകരെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ടോടെയാണ് സംഘര്‍ഷത്തിന് തുടക്കം. സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച കിഴക്കേകരയില്‍ രാഷ്ട്രീയ വിശദീകരണ യോഗവും പ്രകടനവും സംഘടിപ്പിച്ചിരുന്നു. ഇതിനിടയില്‍ എസ്.എന്‍.ഡി.പി പതാകകള്‍ സി.പി.എം പ്രവര്‍ത്തകര്‍ നശിപ്പിച്ചുവെന്ന് പറഞ്ഞാണ് സംഘര്‍ഷത്തിന് തുടക്കമിട്ടത്.
അയ്യപ്പഭജന മഠത്തില്‍ പോയി തിരിച്ച് വരവെ ബിജെപി പ്രവര്‍ത്തകരായ സുരേശനെയും രഞ്ജിത്തിനെയും നാല്‍പ്പതോളം വരുന്ന സി.പി.എം പ്രവര്‍ത്തകര്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി അക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. ബി.ജെ.പി മനഃപൂര്‍വം സംഘര്‍ഷം സൃഷ്ടിക്കാനായി സിപിഎം പ്രവര്‍ത്തകെ ആക്രമിക്കുകയായിരുന്നുവെന്നാണ് സിപിഎമ്മിന്റെ ആരോപണം.
കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ സ്ഥലത്ത് പോലീസ് കാവലേര്‍പ്പെടുത്തി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Pallikara, CPM, BJP, Clash, Police, Case, Complaint, Injured, Hospital.

![]() |
സംഘട്ടനത്തില്‍ പരിക്കേറ്റ് ജില്ലാ ആശുപത്രിയില്‍ കഴിയുന്ന രഞ്ജിത്ത് |