ബോവിക്കാനത്ത് സി.പി.എം-ബി.ജെ.പി സംഘര്‍ഷം: പോലീസ് ഗ്രാനേഡ് പ്രയോഗിച്ചു
Apr 8, 2013, 23:20 IST
കാസര്‍കോട്: ബോവിക്കാനത്ത് സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് പോലീസ് ലാത്തിചാര്‍ജ് നടത്തുകയും രണ്ട് തവണ ഗ്രാനേഡ് പ്രയോഗിക്കുകയും ചെയ്തു. തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നല്‍കുന്ന സഹായം സി.പി.എം ഭരിക്കുന്ന മുളിയാര്‍ പഞ്ചായത്ത് പ്രസിഡണ്ട് ഭവാനിയുടെ അര്‍ഹതയില്ലാത്ത മൂന്ന് ബന്ധുകള്‍ക്ക് നല്‍കിയതായും കുഴല്‍കിണര്‍ നിര്‍മ്മാണത്തില്‍ അഴിമതി നടന്നതായും ആരോപിച്ച് ബി.ജെ.പി-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പോസ്റ്റര്‍ പതിക്കുകയും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചുവരികയും ചെയ്തിരുന്നു.

ഇതിനെതിരെ തിങ്കളാഴ്ച വൈകിട്ട് സി.പി.എം വിശദീകരണ യോഗം നടത്തുകയും ബി.ജെ.പി-യുവമോര്‍ച്ച നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ രൂക്ഷമായ വിമര്‍ശനവും നടത്തി. തുടര്‍ന്ന് പ്രകോപിതരായ ബി.ജെ.പി പ്രവര്‍ത്തകര്‍ അപ്പോള്‍ തന്നെ പ്രതിഷേധ പ്രകടനം നടത്താന് ഒരുങ്ങിയെങ്കിലും സ്ഥലത്തുണ്ടായ ആദൂര്‍ എസ്.ഐ ദാമോദരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രകടനത്തിന് അനുമതി നിഷേധിക്കുകയും പിരിഞ്ഞുപോകാന്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.
എന്നാല്‍ ബി.ജി.പി പ്രവര്‍ത്തകര്‍ വഴങ്ങിയില്ല. വിശദീകരണ യോഗം കഴിഞ്ഞശേഷം സി.പി.എം പ്രവര്‍ത്തകരും ഒരു ഭാഗത്ത് സംഘടിച്ചു നിന്നിരുന്നു. ഇതേ തുടര്‍ന്ന് ഇരുവിഭാഗത്തേയും പിരിച്ചുവിടാന്‍ പോലീസ് ശ്രമം നടത്തിയതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. ഇതിനിടയില്‍ ഇരുവിഭാഗവും പരസ്പരം കല്ലേറ് നടത്തുകും ചെയ്തു. ഇതോടെ പോലീസ് ലാത്തിചാര്‍ജ് നടത്തുകയും രണ്ടു തവണ ഗ്രാനേഡ് പ്രയോഗിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് ആദൂര്‍ സി.ഐ എ സതീശ് കുമാറിന്റെ നേതൃത്വത്തില്‍ വന്‍പോലീസ് സംഘവും സ്ഥലത്ത് കുതിച്ചെത്തിയിട്ടുണ്ട്.

Keywords: Kerala, Kasaragod, Bovikanam, Police, BJP, CPM, March, clash, injured, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.