ബേഡക്കത്ത് സി.പി.എം. - ബി.ജെ.പി. സംഘര്‍ഷം രൂക്ഷം; ആര്‍.എസ്.എസ്. ശാഖ തകര്‍ത്തു, വീടുകളില്‍ കയറി ഭീഷണി
Aug 20, 2015, 10:52 IST
ബേഡകം: (www.kasargodvartha.com 20/08/2015) ബേഡകം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ സി.പി.എം. - ബി.ജെ.പി. സംഘര്‍ഷം രൂക്ഷമായി. കുണ്ടംകുഴി ഗദ്ദെമൂലയില്‍ ആര്‍.എസ്.എസിന്റെ ശാഖാ കേന്ദ്രം തകര്‍ത്തു. കല്ലേറില്‍ ഏതാനും ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായും റിപോര്‍ട്ടുണ്ട്. കുണ്ടംകുഴി ബഡിക്കൈകണ്ടത്ത് ബി.ജെ.പിയുടെ കൊടിമരം തകര്‍ക്കുകയും പതാക നശിപ്പിക്കുകയും ചെയ്തു. ബേഡകം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ ഭാഗങ്ങളില്‍ ബി.ജെ.പി. പ്രവര്‍ത്തകരുടെ വീടുകളില്‍കയറി സി.പി.എം. പ്രവര്‍ത്തകര്‍ സ്ത്രീകളെയടക്കം ഭീഷണിപ്പെടുത്തിയതായി ബി.ജെ.പി. കേന്ദ്രങ്ങള്‍ ആരോപിച്ചു.
രണ്ട് ദിവസം മുമ്പ് പൊയ്‌നാച്ചി പെട്രോള്‍ പമ്പിന് സമീപം എസ്.എഫ്.ഐ. ഏരീയാ സെക്രട്ടറി അപ്പൂസിനും (24) സുഹൃത്ത് ശ്രീരാജിനും (20) ബി.ജെ.പി. പ്രവര്‍ത്തകരുടെ മര്‍ദന മേറ്റിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ബേഡകം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബി.ജെ.പി. - ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ക്ക് നേരെ വ്യാപകമായ അക്രമം നടന്നുവരുന്നത്. മുന്നാട് പീപ്പിള്‍സ് കോളജില്‍ എസ്.എഫ്.ഐ. - എ.ബി.വി.പി. സംഘട്ടനത്തിന്റെ തുടര്‍ച്ചയായായിരുന്നു എസ്.എഫ്.ഐ. ബേഡകം ഏരിയാ സെക്രട്ടറിക്കും സുഹൃത്തിനും പൊയ്‌നാച്ചിയില്‍ മര്‍ദന മേറ്റത്.
ബുധനാഴ്ച രാത്രി 10 മണിയോടെ ഗദ്ദെമൂലയില്‍ ആര്‍.എസ്.എസ്. ശാഖ കഴിഞ്ഞ് പോവുകയായിരുന്ന പ്രവര്‍ത്തകര്‍ക്കുനേരെ കല്ലെറിയുകയും ശാഖ നടന്നുവന്നിരുന്ന ഷെഡ് പൂര്‍ണമായും തകര്‍ക്കുകയും ചെയ്തു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. വിവരമറിഞ്ഞ് ബേഡകം പോലീസും സ്ഥലത്തെത്തിയിരുന്നു.

Keywords : BJP, CPM, RSS, Clash, Kerala, Kasaragod, Attack, Assault, Threatening, CPM - BJP clash in Bedakam, Malabar Wedding.