മഡിയനില്‍ സി പി എം-ബി ജെ പി സംഘര്‍ഷം; രണ്ടുപേര്‍ക്ക് പരുക്ക്
Jun 12, 2017, 18:39 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 12.06.2017) മഡിയനില്‍ സി പി എം-ബി ജെ പി സംഘര്‍ഷം. ബി ജെ പി പ്രവര്‍ത്തകനും സി പി എം പ്രവര്‍ത്തകനും അക്രമത്തില്‍ പരേിക്കേറ്റു. മഡിയനിലെ ബാബുവിന്റെ മകനും സി പി എം പ്രവര്‍ത്തകനുമായ പ്രണവിനെ (20) ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു.
പ്രണവിന്റെ പരാതിയില്‍ ബി ജെ പി പ്രവര്‍ത്തകരായ വിനു, റിജേഷ്, വിനീത്, സുനില്‍, വിജേഷ് എന്നിവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. അതേസമയം കഴിഞ്ഞ ദിവസം രാത്രി ബി ജെ പി പ്രവര്‍ത്തകനായ മഡിയനിലെ പൂച്ചക്കാടന്‍ വീട്ടില്‍ രാജനും മര്‍ദനമേറ്റിരുന്നു. രാത്രി മഡിയനില്‍ വെച്ച് സി പി എം പ്രവര്‍ത്തകരായ സുരേഷും പ്രദീപനും ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്നാണ് രാജന്റെ പരാതി.
രാജന്റെ പരാതിയില്‍ സുരേഷിന്റെയും പ്രദീപന്റെയും പേരില്‍ പോലീസ് കേസെടുത്തു. ഒരിടവേളയ്ക്ക് ശേഷം വീണ്ടും മഡിയനില്‍ രാഷ്ട്രീയ സംഘര്‍ഷം ഉടലെടുത്തത് നാട്ടുകാരില്‍ ആശങ്കയുയര്‍ത്തിയിട്ടുണ്ട്.

Keywords: Kasaragod, Kerala, CPM, BJP, Injured, hospital, CPM- BJP clash; 2 injured