city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പട്ടാള വേഷത്തില്‍ മാര്‍ച്ച്; ലീഗ് നിലപാട് തിരിച്ചറിയണം: സിപിഎം

പട്ടാള വേഷത്തില്‍ മാര്‍ച്ച്; ലീഗ് നിലപാട് തിരിച്ചറിയണം: സിപിഎം
കാസര്‍കോട്: പട്ടാള യൂണിഫോമില്‍ മാര്‍ച്ച് നടത്തിയ സംഭവത്തെ ന്യായീകരിക്കാന്‍ ശ്രമിക്കുന്ന മുസ്ലിംലീഗ് നിലപാട് സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ തിരിച്ചറിയാന്‍ മതേതര മൂല്യങ്ങള്‍ സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന മുഴുവന്‍ ജനങ്ങളും തയ്യാറാകണമെന്ന് സിപിഎം ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു. ജില്ലയിലെ പൊതുസമൂഹം ഉല്‍കണ്ഠ പ്രകടിപ്പിക്കുകയും മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത വിവാദ സംഭവമായിരുന്നു പട്ടാള യൂണിഫോമിലുള്ള മാര്‍ച്ച്. വളരെ വൈകിയാണെങ്കിലും പൊലീസ് സ്വീകരിച്ച നടപടിക്കെതിരെ എഎസ്പി ഓഫീസിലേക്കുള്‍പ്പെടെ സമരത്തിനിറങ്ങാനുള്ള ലീഗ് തീരുമാനം ഭരണത്തിന്റെ ഹുങ്കില്‍ എന്തും ചെയ്യാന്‍ തയ്യാറാകുമെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. ഇക്കാര്യത്തില്‍ ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വവും യുഡിഎഫ് ഘടകകക്ഷികളും അഭിപ്രായം പറയാന്‍ തയ്യാറാകണം.
വര്‍ഗീയ മുതലെടുപ്പിന് ബിജെപി- സംഘപരിവാര്‍ സംഘം അവസരം കാത്തിരിക്കുന്ന പ്രത്യേക സാഹചര്യം ജില്ലയിലെ ചില മേഖലകളില്‍ നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ സിപിഎം സ്വീകരിക്കുന്ന വിവേകപൂര്‍വമായ നിലപാടുകളെപോലും മുസ്ലിംലീഗ് ദുര്‍വ്യാഖ്യാനം ചെയ്യുകയാണ്. സതീഷ്ചന്ദ്രന്‍ പറഞ്ഞു.

Keywords: Kasaragod, K.P Satheesh Chandran, CPM, Muslim League, Military Uniform.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia