'ആര്‍ എസ് എസിനെ നിസാരവല്‍ക്കരിച്ചുള്ള കെ എം ഷാജിയുടെ പ്രസ്താവന അന്ധമായ സി പി എം വിരോധത്താല്‍'
Aug 20, 2016, 11:30 IST
കാസര്‍കോട്: (www.kasargodvartha.com 20.08.2016) ആര്‍ എസ് എസ് വിപത്തിനെ നിസാര വല്‍ക്കരിച്ചുകൊണ്ട് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി എം എല്‍ എ കാസര്‍കോട്ട് നടത്തിയ പ്രസംഗം അന്ധമായ സി പി എം വിരോധത്തിന്റെ മറവില്‍ യഥാര്‍ത്ഥ വസ്തുതകളെ തമസ്‌കരിക്കാനുള്ള അപകടകരമായ ശ്രമമാണെന്ന് സി പി എം ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രന്‍ പറഞ്ഞു.
ബി ജെ പി - ആര്‍ എസ് എസുമായി പ്രദേശിക തെരഞ്ഞെടുപ്പില്‍ പോലും നടപ്പിലാക്കിയ രഹസ്യധാരണയുടെ ഉപകാര സ്മരണയാണ് ഷാജിയുടെ അഭിപ്രായ പ്രകടനമെന്ന് സംശയിക്കേണ്ടിരിക്കുന്നു. സി പി എമ്മിനെ ഇകഴ്ത്തി കാണിക്കാന്‍ ആര്‍ എസ് എസിനോട് കാണിക്കുന്ന മൃദു സമീപനം ഔദ്യോഗിക നിലപാടാണോയെന്ന് സ്വന്തം അണികളോടെങ്കിലും വിശദീകരിക്കാന്‍ ലീഗ് തയ്യാറാവണമെന്നും കെ പി സതീഷ് ചന്ദ്രന്‍ ആവശ്യപ്പെട്ടു.
Keywords : RSS, Muslim-league, CPM, Kasaragod, KM Shaji.