city-gold-ad-for-blogger

മംഗല്‍പാടി പഞ്ചായത്ത് ഓഫീസില്‍ അനാശാസ്യം: സി.പി.എം. രംഗത്ത്

ഉപ്പള: (www.kasargodvartha.com 28.11.2014) മംഗല്‍പ്പാടി പഞ്ചായത്ത് കാര്യാലയത്തില്‍ അനാശാസ്യം അരങ്ങേറുന്നതായി ആക്ഷേപം. ഇതു സംബന്ധിച്ച് അന്വേഷണം നടത്തി നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സി.പി.എം. ഉപ്പള ലോക്കല്‍ സെക്രട്ടറി ശിവ പ്രസാദ് പഞ്ചായത്ത് ഡയരക്ടര്‍, ഡെപ്യൂട്ടി ഡയരക്ടര്‍ എന്നിവര്‍ക്കു പരാതി നല്‍കി.

പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ മുകളിലാണ് രാത്രി കാലങ്ങളില്‍ ചീട്ടുകളിയും  ലൈംഗിക കേളിയും മറ്റും നടക്കുന്നതെന്നാണ് പരാതി. ഒരു പഞ്ചായത്ത് മെമ്പര്‍, രണ്ട് ഉദ്യോഗസ്ഥര്‍, പഞ്ചായത്തിലെ മാലിന്യവണ്ടിയുടെ ഡ്രൈവര്‍ എന്നിവരെ ചൊവ്വാഴ്ച രാത്രി ഓഫീസ് കെട്ടിടത്തിനു മുകളില്‍ സംശയ സാഹചര്യത്തില്‍ പരിസരവാസികള്‍ കണ്ടിരുന്നു. ഇക്കാര്യം മഞ്ചേശ്വരം പോലീസില്‍ അറിയിച്ചപ്പോള്‍ പരാതിപ്പെട്ടവരെ കുറ്റപ്പെടുത്തുന്ന തരത്തിലാണ്  പോലീസ് പ്രതികരിച്ചതെന്നു നാട്ടുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ കെ.എഫ്.ഇഖ്ബാല്‍ ഉപ്പള പറഞ്ഞു.

നേരത്തേ കെട്ടിടത്തിനു മുകളില്‍ ഒരു യുവതിയുമായി  അനാശാസ്യ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്നതിനിടെ മാലിന്യവണ്ടിയുടെ െ്രെഡവറെ  നാട്ടുകാര്‍ പിടികൂടി താക്കീതു നല്‍കി വിട്ടയച്ചിരുന്നു. പഞ്ചായത്തു മെമ്പറെയും  പല തവണ അനാശാസ്യത്തിനിടെ പിടികൂടുകയും ഒരു തവണ ബായാറില്‍ വെച്ച് ചെരുപ്പുമാല അണിയിക്കുകയും ചെയ്തിരുന്നതായും നാട്ടുകാര്‍ പറയുന്നു.

പഞ്ചായത്ത് ഓഫീസില്‍ നിന്നു കാണാതായ ഔദ്യോഗിക സീല്‍ മുസ്ലിം ലീഗിന്റെ ഓഫീസില്‍ നിന്നു കണ്ടെടുത്ത സംഭവവും നേരത്തെ  ഇവിടെ ഉണ്ടായിരുന്നു. ആ സംഭവം പഞ്ചായത്ത് സെക്രട്ടറിയുടെ സസ്‌പെന്‍ഷനും വഴിവെച്ചിരുന്നു. മുസ്ലിം ലീഗാണ് മംഗല്‍പ്പാടി പഞ്ചായത്ത് ഭരിക്കുന്നത്.
മംഗല്‍പാടി പഞ്ചായത്ത് ഓഫീസില്‍ അനാശാസ്യം: സി.പി.എം. രംഗത്ത്
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia