പുത്തിഗെയിലെ കോ-ലീ-ബി സഖ്യം നേതൃത്വത്തിന്റെ അറിവോടെയാണോയെന്ന് വ്യക്തമാക്കണം: സിപിഎം
Oct 19, 2015, 13:30 IST
കാസര്‍കോട്: (www.kasargodvartha.com 19/10/2015) പുത്തിഗെ പഞ്ചായത്തില്‍ എല്‍.ഡി.എഫിനെതിരെ നിലവില്‍ വന്ന കോണ്‍ഗ്രസ് -ലീഗ്- ബി.ജെ.പി (കോ-ലീ-ബി) സഖ്യം മുന്നണി നേതൃത്വത്തിന്റെ അറിവോടുകൂടിയാണോ എന്ന് വ്യക്തമാക്കാന്‍ കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, ബി.ജെ.പി ജില്ലാ നേതൃത്വം തയ്യാറാകണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.പി സതീഷ് ചന്ദ്രന്‍ ആവശ്യപ്പെട്ടു. പഞ്ചായത്തിലെ മൂന്നാം വാര്‍ഡായ ദേരടുക്ക, നാലാം വാര്‍ഡായ ബാഡൂര്‍ എന്നിവിടങ്ങളില്‍ സി.പി.എമ്മിനെതിരെ ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ മാത്രമാണുള്ളത്.
ഇവിടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ ബി.ജെ.പിക്ക് വോട്ട് മറിച്ച് നല്‍കാനുള്ള ഗൂഢ ലക്ഷ്യത്തോടെ പിന്‍വലിച്ചിരിക്കുകയാണ്. പുത്തിഗെ പഞ്ചായത്തില്‍ ഇതിനു മുമ്പ് പല തവണ ആവര്‍ത്തിച്ച കോ- ലീ- ബി സഖ്യം ഈ തെരഞ്ഞെടുപ്പിലും യാഥാര്‍ത്ഥ്യമായിരിക്കുകയാണ്.
ഈ അവിശുദ്ധ കൂട്ടുകെട്ടിന്റെ സൂത്രധാരകര്‍ പ്രദേശിക നേതൃത്വമാണെങ്കില്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തയ്യാറാകണം. ഈ കാര്യത്തിലുള്ള നിലപാട് ജനങ്ങള്‍ക്ക് മുമ്പില്‍ തുറന്നു പറയാനുള്ള രാഷ്ട്രീയാര്‍ജവം കോണ്‍ഗ്രസ്, ലീഗ്, ബി.ജെ.പി ജില്ലാ നേതൃത്വം പ്രകടിപ്പിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.

Keywords : Puthige, CPM, BJP, Congress, Muslim-league, Election-2015, Kasaragod.