എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തില്‍ കോണ്‍ഗ്രസിന് ആത്മാര്‍ത്ഥതയില്ല: കെ.പി. സതീഷ് ചന്ദ്രന്‍
May 14, 2013, 12:01 IST
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തില്‍ കോണ്‍ഗ്രസിന് ആത്മാര്‍ത്ഥതയില്ലെന്ന പൊതുധാരണയ്ക്ക് അടിവരയിടുന്നതാണ് എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗത്തില്‍ കെ.പി.സി.സി നിര്‍വാഹക സമിതിയംഗം നടത്തിയ അത്യന്തം ക്രൂരമായ പരാമര്‍ശമെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി കെ. പി. സതീഷ്ചന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായി ഫലപ്രദമായി പ്രവര്‍ത്തിച്ചിരുന്ന എന്‍ഡോസള്‍ഫാന്‍ സെല്‍ പിരിച്ച് വിട്ട് മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരാന്‍ പോലും സമയം ലഭിക്കാത്ത നിലയില്‍ പുന സംഘടിപ്പിച്ചും ഈ പ്രശ്‌നത്തില്‍ സ്വീകരിക്കുന്ന തെറ്റായ നിലപാട് കാരണമാണ് എന്നതും യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ദേശീയതലത്തിലും സംസ്ഥാനത്തും മുയലിനോടപ്പം ഓടുകയും വേട്ടക്കാരനൊപ്പം വേട്ടയാടുകയും ചെയ്യുന്ന വഞ്ചനാപരമായ നിലപാട് സ്വീകരിക്കുന്ന കോണ്‍ഗ്രസ്
നേതൃത്വത്തില്‍ നിന്ന് ഇത്തരം നിന്ദ്യമായ പ്രതികരണം ഉണ്ടായതില്‍ അസ്വഭാവികത കാണാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Keywords: Endosulfan, Congress, CPM, Congress, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News