പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് വാഹനങ്ങള്‍ തടഞ്ഞത് പോലീസുമായുള്ള സംഘര്‍ഷത്തിന് ഇടയാക്കി
Mar 14, 2015, 11:29 IST
കാസര്‍കോട്: (www.kasargodvartha.com 14/03/2015) എല്‍.ഡി.എഫ്. ആഹ്വാനം ചെയ്ത ഹര്‍ത്താലിനോടനുബന്ധിച്ച് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനം തടഞ്ഞത് സംഘര്‍ഷത്തിന് ഇടയാക്കി. വാഹനങ്ങള്‍ തടഞ്ഞപ്രവര്‍ത്തകരെ കാസര്‍കോട് സി.ഐ. സി.കെ. സുധാകരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തടഞ്ഞതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. പിന്നീട് നേതാക്കളും മറ്റും ഇടപെട്ട് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു.
Photo: R.K. Kasaragod
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: CPM activists clash with police, LDF, Harthal, Kasaragod, Kerala, K.M. Mani, Budget.
Advertisement:
ഹര്‍ത്താല്‍ അനുകൂലികളായ എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ കാസര്‍കോട് നഗരത്തില്‍ പ്രകടനം നടത്തി. പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം പഴയ ബസ് സ്റ്റാന്‍ഡ് ചുറ്റി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് തന്നെ സമാപിച്ചു. പ്രകടനത്തിന് എല്‍.ഡി.എഫ്. നേതാക്കളായ സി.എച്ച്. കുഞ്ഞമ്പു, ടി.കെ. രാജന്‍, രാധാകൃഷ്ണന്‍ പെരുമ്പള, എന്‍. രാജന്‍, ഐ.ജി. കെ. ഭാസ്‌ക്കരന്‍, പി.ബി. കുഞ്ഞമ്പു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Advertisement: