ഉദുമ കാപ്പിലില്‍ ലീഗ് ഓഫീസ് സിപിഎം പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു
Feb 27, 2013, 20:03 IST
ചൊവ്വാഴ്ച രാത്രി 7.30 മണിയോടെ ലീഗ് പ്രവര്‍ത്തകര്‍ പള്ളിയിലേക്ക് പോയ സമയത്താണ് സിപിഎം പ്രവര്‍ത്തകര്‍ പ്രകടനമായി വന്ന് അക്രമം നടത്തിയത്. ഓഫീസിനകത്തുണ്ടായിരുന്ന കസേരകളും ഫര്‍ണിച്ചറുകളും പൂര്‍ണമായും തകര്‍ത്തു. പോലീസ് നോക്കി നില്‍ക്കെയാണ് സിപിഎം പ്രവര്‍ത്തകര്‍ അക്രമം നടത്തിയതെന്ന് ലീഗ് കേന്ദ്രങ്ങള്‍ ആരോപിച്ചു.
ഞായറാഴ്ച രാത്രി 12 മണിയോടെ കാഞ്ഞങ്ങാട്ടു നടക്കുന്ന കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കലോത്സവം കണ്ട് മടങ്ങുകയായിരുന്ന ലീഗ് പ്രവര്‍ത്തകന്‍ കാപ്പിലിലെ ടി.എം യൂസുഫിന്റെ മകന്‍ സിനാനെ (26) ലീഗ് ഓഫീസിന് കരിയോയില്‍ ഒഴിക്കുന്നത് കണ്ട് ചോദ്യം ചെയ്തതിന് കാലിന് വെട്ടിപ്പരിക്കേല്‍പിച്ചിരുന്നു. ഈ സംഭവത്തെതുടര്‍ന്നാണ് കാപ്പിലില്‍ പോലീസ് കാവല്‍ ഏര്‍പെടുത്തിയിരിക്കുന്നത്. പരിക്കേറ്റ സിനാനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണ്.
Keywords: Attack, Muslim-League, Office, CPM, Udma, Police, Injured, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.