city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉദുമയില്‍ സിപിഎം പ്രവര്‍ത്തകന്‌ വെട്ടേറ്റു

ഉദുമയില്‍ സിപിഎം പ്രവര്‍ത്തകന്‌ വെട്ടേറ്റു
ഉദുമ: രാഷ്ട്രീയ സംഘര്‍ഷം നിലനില്‍ക്കുന്ന ഉദുമ ബേവൂരില്‍ സിപിഎം പ്രവര്‍ത്തകനെ ബേക്കലില്‍ വച്ച് ഒരു സംഘം അജ്ഞാതര്‍ വെട്ടിപരിക്കേല്‍പിച്ചു. ഗുരുതരമായി പരിക്കേറ്റ ബേവൂരിയിലെ രാജന്റെ മകന്‍ ബാബു (27)വിനെ കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകുന്നേരം 6 മണിയോടെ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ബാബുവിനെ മുഖം മൂടി ധരിച്ച ഒരു സംഘം ആക്രമിക്കുകയായിരുന്നു. വെട്ടേറ്റ ബാബുവിനെ നാട്ടുകാര്‍ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ലീഗ് പ്രവര്‍ത്തകരാണ്‌ ആക്രമണത്തിന്‌ പിന്നിലെന്ന്‌ സിപിഎം ആരോപിച്ചു.

Keywords: Kasaragod, Uduma, CPM, Bekal.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia