സി.പി.എം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; എട്ടുപേര്‍ക്കെതിരെ കേസ്
Jul 18, 2012, 14:00 IST
തൃക്കരിപ്പൂര്‍: ക്ലബ്ബ് പ്രശ്നത്തെ ചൊല്ലി സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയ സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേര്‍ക്കെതിരെ ചന്തേര പോലീസ് കേസെടുത്തു.
പടന്ന തെക്കെക്കാട്ടെ ഷാജിയുടെ പരാതിയില്‍ റെനീഷ്, രതീഷ് തുടങ്ങി നാലുപേര്‍ക്കെതിരെയും റെനീഷിന്റെ പരാതിയില്‍ ഷാജി, പവിത്രന് തുടങ്ങിയവര്‍ക്കെതിരെയുമാണ് കേസ്. പരാതിക്കാരും പ്രതികളുമെല്ലാം സി.പി.എം പ്രവര്‍ത്തകരാണ്. തെക്കെക്കാട് കേന്ദ്രീകരിച്ച് പുതുതായി പ്രവര്‍ത്തനം ആരംഭിച്ച നവജീവന്‍ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബിനെ ചൊല്ലിയാണ് സി പി എം പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്.

സി.പി.എമ്മിന്റെ നിയന്ത്രണത്തില്‍ സഫ്ദര്‍ ഹാശ്മി സ്മാരക ക്ലബ്ബ് നിലനില്‍ക്കെ നവജീവന്‍ ക്ലബ്ബ് രൂപീകരിച്ചത് അംഗീകരിക്കാനാവില്ലെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം രാത്രി വിളിച്ചു ചേര്‍ത്ത നവജീവന്‍ ക്ലബ്ബിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ ഇതേചൊല്ലി ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. ഏരിയാ കമ്മിറ്റിയംഗം കെ. മുരളി, ലോക്കല്‍ സെക്രട്ടറി എ.വി രാഘവന്, സി. കുഞ്ഞിക്കണ്ണന് എന്നിവരുടെ സാന്നിധ്യത്തിലാണ് യോഗം നടന്നത്. സംഘട്ടനത്തില്‍ റെനീഷ് (22), ഷാജി (23) എന്നിവര്‍ക്ക് പരിക്കേല്‍ക്കുകയായിരുന്നു.
Keywords: C.P.M, Trikaripur, Case, Clash,Kasaragod