Attempted Murder | മുന്‍ ലോകല്‍ സെക്രടറിയെ ഇരു കയ്യും തല്ലിയൊടിച്ച് വധിക്കാന്‍ ശ്രമിച്ചുവെന്ന കേസിൽ മരുമകനും കൊലക്കേസ് പ്രതിയുമായ സിപിഎം പ്രവര്‍ത്തകൻ അറസ്റ്റില്‍

● അമ്പലത്തറ നിലാംകാവിലെ എന്‍ കൃഷ്ണനെ ആക്രമിച്ചുവെന്നാണ് കേസ്
● 2003-ൽ ആർഎസ്എസ് പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയാണ്
● കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
അമ്പലത്തറ: (KasargodVartha) സിപിഎം മുൻ ലോകൽ സെക്രടറിയുടെ രണ്ട് കയ്യും തല്ലിയൊടിച്ച് വധിക്കാൻ ശ്രമിച്ചുവെന്ന കേസിൽ മരുമകനും കൊലക്കേസ് പ്രതിയുമായ സിപിഎം പ്രവർത്തകൻ അറസ്റ്റില്‍. പുല്ലൂര്‍ - പെരിയ ഗ്രാമപഞ്ചായത് മുന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാൻ കൂടിയായ അമ്പലത്തറ നിലാംകാവിലെ എന്‍ കൃഷ്ണനെ (80) ആക്രമിച്ച കേസിൽ അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലെ എന്‍ സുരേഷ് ബാബു എന്ന സോഡാ സുരേഷിനെ (50) യാണ് അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഫെബ്രുവരി ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൃഷ്ണന്റെ പറമ്പിലൂടെയുള്ള റോഡിൽ വെച്ച് പ്രതി ഭീഷണിപ്പെടുത്തുകയും മരവടി കൊണ്ട് ഇരു കയ്യും തല്ലിയൊടിക്കുകയും തലയ്ക്ക് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നുമാണ് പരാതി. കൃഷ്ണന്റെ പറമ്പിലെ മരം മുറിക്കുകയായിരുന്ന തൊഴിലാളികളെ പ്രതി ചീത്ത വിളിക്കുകയും ഇത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് അക്രമത്തിന് കാരണമെന്നുമാണ് പറയുന്നത്.
കൃഷ്ണന്റെ പരാതിയിൽ അമ്പലത്തറ പൊലീസ് സുരേഷിനെതിരെ വധശ്രമത്തിന് കേസെടുക്കുകയായിരുന്നു. സംഭവത്തിനുശേഷം ഒളിവിൽ പോയ സുരേഷിനെ വ്യാഴാഴ്ച വൈകീട്ടാണ് അറസ്റ്റ് ചെയ്തത്. ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. 2003 ജൂൺ 23ന് അമ്പലത്തറ പോസ്റ്റ് ഓഫീസിൽ വെച്ച് പോസ്റ്റ്മാനും ആർഎസ്എസ് കാര്യവാഹമായിരുന്ന വാഴക്കോട്ടെ പി വി ദാമോദരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് അറസ്റ്റിലായ സുരേഷ്.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക
CPM activist and murder case accused, Suresh Babu, was arrested for attempting to murder former local secretary N. Krishnan by assaulting him.
#AttemptedMurder #CPMActivist #KasaragodNews #CrimeNews #PoliceArrest #MurderCase