city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സി പി ഐ ക്യാമ്പയിന്‍ താലൂക്ക് ഓഫീസ് മാര്‍ച്ചും പ്രചരണജാഥയും വിജയിപ്പിക്കാന്‍ വിപുലമായ ഒരുക്കങ്ങള്‍

സി പി ഐ ക്യാമ്പയിന്‍ താലൂക്ക് ഓഫീസ് മാര്‍ച്ചും പ്രചരണജാഥയും വിജയിപ്പിക്കാന്‍ വിപുലമായ ഒരുക്കങ്ങള്‍
കാസര്‍കോട്:  കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ 'ജനദ്രോഹനയങ്ങള്‍ക്കും ക്രമിനല്‍വല്‍ക്കരണത്തിനും അഴിമതിക്കും എതിരെ' എന്ന മുദ്രാവാക്യമുയര്‍ത്തിപിടിച്ച് സി പി ഐ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായുള്ള ക്യാമ്പയിന്റെ ഭാഗമായി ജില്ലയില്‍ നടക്കുന്ന കാസര്‍കോട്, കാഞ്ഞങ്ങാട് താലൂക്ക് ഓഫീസ് മാര്‍ച്ചും മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം നടക്കുന്ന പ്രചരണ ജാഥയും വിജയിപ്പിക്കാന്‍ വിപുലമായ ഒരുക്കങ്ങള്‍ ആരംഭിച്ചു.

ജാഥയുടെ ഉദ്ഘാടനവും സമാപനവും ഓരോ കേന്ദ്രങ്ങളിലെ സ്വീകരണവും വിജയിപ്പിക്കാന്‍ സംഘാടക സമിതികള്‍ രുപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. ക്യാമ്പയിന്റെ ഭാഗമായി ആഗസ്റ്റ് 10 നാണ് രണ്ട് താലൂക്ക് ഓഫീസുകളിലേക്കും മാര്‍ച്ച് നടക്കുക. മാര്‍ച്ചിന്റെ പ്രചരണാര്‍ത്ഥം ജുലൈ 31 മുതല്‍ ആസ്റ്റ് നാല് വരെ സി പി ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഇ ചന്ദ്രശേഖരന്‍ എം എല്‍ എയാണ് ജാഥ നയിക്കുന്നത്. ജാഥയുടെ ഉദ്ഘാടനം ജുലൈ 31 ന് നാല് മണിക്ക് കാഞ്ഞങ്ങാട് വെച്ച് സി പി ഐ സംസ്ഥാന അസി. സെക്രട്ടറി കെ പ്രകാശ് ബാബു നിര്‍വഹിക്കും.

പരിപാടി വിജയിപ്പിക്കാന്‍ കാഞ്ഞങ്ങാട് വിപുലമായ സംഘാടക സമിതി രുപീകരിച്ചു. രുപീകരണ യോഗത്തില്‍ കരുണാകരന്‍ കുന്നത്ത് അധ്യക്ഷത വഹിച്ചു. സി പി ഐ ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, സംസ്ഥാന കൗണ്‍സിലംഗം കെ വി കൃഷ്ണന്‍, മണ്ഡലം സെക്രട്ടറി ഏ ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു. യോഗം ഭാരവാഹികളായി കെ വി കൃഷ്ണനെ ചെയര്‍മാനായും ഏ ദാമോദരനെ കണ്‍വീനറായും എം നാരായണന്‍ മുന്‍ എം എല്‍ എയെ ട്രഷററായും വിപുലമായ സംഘാടക സമിതി രുപീകരിച്ചു. പ്രചരണജാഥ ജില്ലയിലെ വിവിധ സ്വീകരണങ്ങള്‍ക്ക് ശേഷം നാലിന് വൈകുന്നേരം നാല് മണിക്ക് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ സമാപിക്കും. സമാപന സമ്മേളനം സി പി ഐ സംസ്ഥാന അസി. സെക്രട്ടറി സി എന്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

സമാപന പരിപാടിയുടെ വിജയത്തിനായി ചേര്‍ന്ന സംഘാടക സമിതിയോഗം സി പി ഐ ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ആര്‍ ജി കുറുപ്പ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സിലംഗം ടി കൃഷ്ണന്‍, ജില്ലാ എക്‌സിക്യൂട്ടീവംഗം ഇ കെ നായര്‍, നാരായണന്‍ പേരിയ, പ്രശാന്തന്‍, രാമകൃഷ്ണന്‍, ബിജുഉണ്ണിത്താന്‍, സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതിയുടെ കണ്‍വീനറായി വി രാജനേയും ജോ.കണ്‍വീനറായി ബിജുഉണ്ണിത്താനേയും ചെയര്‍മാനായി ഇ കെ നായരേയും വൈസ്. ചെയര്‍മാനായി രാധാകൃഷ്ണന്‍ പെരുമ്പളയേയും തിരഞ്ഞെടുത്തു.

ചട്ടഞ്ചാല്‍: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയുള്ള സി പി ഐ ക്യാമ്പയിന്റെ ഭാഗമായി നടക്കുന്ന താലൂക്ക് ഓഫീസ് മാര്‍ച്ചും പ്രചരണ ജാഥയ്ക്ക് മൂന്നിന് ചട്ടഞ്ചാലില്‍ നല്‍കുന്ന സ്വീകരണം വിജയിപ്പിക്കാന്‍ സംഘാടക സമിതി രുപീകരിച്ചു.

യോഗത്തില്‍ എം കുഞ്ഞമ്പു നായര്‍ മാച്ചിപ്പുറം അധ്യക്ഷത വഹിച്ചു.രാജേഷ് ബേനൂര്‍, ഗംഗാധരന്‍ ചട്ടഞ്ചാല്‍, കബീര്‍ ബെണ്ടിച്ചാല്‍, നാരായണന്‍ കോലാംകുന്ന്, നാരായണന്‍ പന്നിക്കല്‍ രാധാകൃഷ്ണന്‍ ഉക്രമ്പാടി എന്നിവര്‍ സംസാരിച്ചു. രാജേഷ് ബേനൂറിനെ കണ്‍വീനറായും എം കുഞ്ഞമ്പു നായരെ ചെയര്‍മാനായും സംഘാടക സമിതി രുപീകരിച്ചു.

കരിച്ചേരി: കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ 'ജനദ്രോഹനയങ്ങള്‍ക്കും ക്രമിനല്‍വല്‍ക്കരണത്തിനും അഴിമതിക്കും എതിരെ' എന്ന മുദ്രാവാക്യമുയര്‍ത്തിപിടിച്ച് സി പി ഐ നേതൃത്വത്തില്‍ നടക്കുന്ന താലൂക്ക് ഓഫീസ് മാര്‍ച്ചും പ്രചരണ ജാഥയ്ക്ക് മൂന്നിന് പെരിയാട്ടടുക്കത്ത് നല്‍കുന്ന സ്വീകരണവും വിജയിപ്പിക്കാന്‍ സി പി ഐ കരിച്ചേരി ബ്രാഞ്ച് ജനറല്‍ ബോഡിയോഗം തീരുമാനിച്ചു. യോഗത്തില്‍ സുജിത്ത് കുമാര്‍ കരിച്ചേരി അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ഏ ദാമോദരന്‍ അഡ്വ. വി മോഹനന്‍, ഇ രോഹിണി, എ കുമാരന്‍ നായര്‍, നാരായണന്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി എം മാധവന്‍ നമ്പ്യാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

Keywords: CPI, Taluk Office march, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia