city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കയ്യൂരിന്റെ മണ്ണില്‍നിന്നും സി.പി.ഐ സംസ്ഥാന സമ്മേളന പതാക ജാഥയ്ക്ക് ആവേശകരമായ തുടക്കം

കയ്യൂര്‍: (www.kasargodvartha.com 22/02/2015) വിപ്ലവ സ്മരണകളിരമ്പുന്ന കയ്യൂരിന്റെ മണ്ണില്‍നിന്നും കോട്ടയത്ത് നടക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളന പതാക ജാഥയ്ക്ക് ആവേശകരമായ തുടക്കം. മുദ്രാവാക്യം വിളിയുടെ ആരവത്തോടെ കയ്യൂര്‍ സമരസേനാനിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ചൂരിക്കാടന്‍ കൃഷ്ണന്‍ നായരുടെ സ്മൃതിമണ്ഡപത്തില്‍ വച്ച് സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഇ ചന്ദ്രശേഖരന്‍ എം.എല്‍.എ ജാഥാലീഡറും ദേശീയ കൗണ്‍സിലംഗവുമായ ബിനോയ് വിശ്വത്തിന് പതാക കൈമാറി. പതാക ജാഥ വിവിധ സ്ഥലങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം 26 ന് കോട്ടയത്തെ പൊതുസമ്മേളന നഗരിയായ വെളിയംഭാര്‍ഗവന്‍ നഗരിയിലെത്തിച്ചേരും.

അപ്പുവും ചിരുകണ്ടനും കുഞ്ഞമ്പു നായരും അബൂബക്കറും വിപ്ലവസ്മരണ തീര്‍ത്ത കയ്യൂരിന്റെ മണ്ണ്.  ഇവര്‍ നാലുപേരോടൊപ്പം പ്രായം തികയാത്തിന്റെ പേരില്‍ തൂക്കുമരത്തില്‍നിന്നും ഒഴിവാക്കപ്പെട്ട് ജീവപര്യന്തം തടവു ഏറ്റുവാങ്ങേണ്ടിവന്ന ചൂരിക്കാടന്‍ കൃഷ്ണന്‍ നായര്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മലബാര്‍ ചരിത്രത്തില്‍ എന്നും മായാമുദ്രയാകുമ്പോള്‍ ചൂരിക്കാടിന്റെ സ്മൃതിമണ്ഡപത്തില്‍ നിന്നുമുള്ള പതാകയും വഹിച്ചുള്ള ജാഥ അക്ഷരാര്‍ത്ഥത്തില്‍ പുതിയൊരു ചരിത്രമുഹൂര്‍ത്തം കൂടിയാകുന്നു. സമര ചരിത്രത്തില്‍ എന്നും മായാ മുദ്രപതിച്ച കയ്യൂരിന്റെ വിപ്ലവ ഭൂമിയില്‍ അവിസ്മരണീയമാക്കിയാണ് ഉദ്ഘാടന ചടങ്ങ്.

ബാന്റ് വാദ്യങ്ങളുടെയും കതിനവെടികളുടെയും അകമ്പടിയും ആരവവും കൊഴുപ്പേകിയ ചടങ്ങില്‍ സി.പി.ഐ കാസര്‍കോട് ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ അധ്യക്ഷത വഹിച്ചു. ജാഥാ ഡെപ്യൂട്ടി ലീഡര്‍ ദേശീയ കൗണ്‍സിലംഗം കമലാ സദാനന്ദന്‍, ജാഥാ ഡയറക്ടറും സംസ്ഥാന എക്‌സിക്യൂട്ടീവംഗവുമായ വി ചാമുണ്ണി,  ജാഥാംഗങ്ങളായ സി രവീന്ദ്രന്‍, ആര്‍ ശശി, ഷീല വിജയകുമാര്‍, അഡ്വ. കെ കെ സമദ്, അഡ്വ. വി സുരേഷ് ബാബു സംസ്ഥാന കൗണ്‍സിലംഗം കെ വി കൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.

പി.എ നായര്‍ സ്വാഗതം പറഞ്ഞു. 22 -ാം പാര്‍ട്ടി കോണ്‍ഗ്രസിനെ അനുസ്മരിച്ച് നീങ്ങിയ 22 ബൈക്കുകളിലായി റെഡ് വളണ്ടിയര്‍മാരും  നൂറ് കണക്കിന് വാഹനങ്ങളും പാര്‍ട്ടി സഖാക്കളും അനുഗമിച്ച പതാക ജാഥയ്ക്ക് ചെറുവത്തൂരില്‍ ജില്ലയിലെ ആദ്യത്തെ സ്വീകരണമൊരുക്കി. തുടര്‍ന്നു കരിവെള്ളൂരില്‍ വച്ച് കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് ജാഥയെ കണ്ണൂര്‍ ജില്ലയിലേക്ക് സ്വീകരിച്ചു.  കണ്ണൂര്‍ ജില്ലയിലെ സ്വീകരണങ്ങള്‍ക്ക് ശേഷം ജാഥ വടകരയില്‍ സമാപിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

കയ്യൂരിന്റെ മണ്ണില്‍നിന്നും സി.പി.ഐ സംസ്ഥാന സമ്മേളന പതാക ജാഥയ്ക്ക് ആവേശകരമായ തുടക്കം
കയ്യൂരിന്റെ മണ്ണില്‍നിന്നും സി.പി.ഐ സംസ്ഥാന സമ്മേളന പതാക ജാഥയ്ക്ക് ആവേശകരമായ തുടക്കം
കയ്യൂരിന്റെ മണ്ണില്‍നിന്നും സി.പി.ഐ സംസ്ഥാന സമ്മേളന പതാക ജാഥയ്ക്ക് ആവേശകരമായ തുടക്കം

Keywords : CPI, State, State-conference, Kasaragod, Kerala, Nileshwaram, Kayyur. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia