വിലകയറ്റത്തിനെതിരെ മാവേലിസ്റ്റോറുകളിലേക്ക് സിപിഐ മാര്‍ച്ച്
Aug 22, 2012, 10:19 IST
![]() |
തൃക്കരിപ്പൂര്‍ സപ്ലെകോ ലാഭം മാര്‍കറ്റിനു മുന്നില്‍ നടത്തിയ മാര്‍ചും ധര്‍ണയും ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ബങ്കളം കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. |
വിലകയറ്റം പിടിച്ചുനിര്‍ത്തണമെന്നും കൂടുതല്‍ സബ്‌സിഡി അനുവദിച്ചുകൊണ്ട് അവശ്യസാധനങ്ങള്‍ മാവേലി സ്റ്റോറുകളിലൂടെയും പീപ്പിള്‍സ് ബസാറിലൂടെയും വിതരണം ചെയ്യണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. ഓരോ കേന്ദ്രങ്ങളിലും നൂറുകണക്കിനാളുകള്‍ പ്രകടനത്തില്‍ പങ്കുചേര്‍ന്നു. സിപിഐ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടന്നുവരുന്ന വിലകയറ്റ വിരുദ്ധ സമരത്തിന്റെ ഭാഗമായി ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 17 മാവേലി സ്റ്റോറുകള്‍ക്ക് മുന്നിലാണ് ചൊവാഴ്ച പ്രകടനം നടന്നത്.
കാസര്‍കോട് സപ്ലൈകോ പീപ്പിള്‍സ് ബസാറിലേക്ക് നടന്ന മാര്‍ച് സിപിഐ സംസ്ഥാന സെക്രട്രിയേറ്റംഗം ഇ. ചന്ദ്രശേഖരന് എംഎല്‍എ ഉദ്ഘാടനംചെയ്തു. ജില്ലാഎക്സിക്യൂട്ടിവംഗം ഇ.കെ. നായര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സിലംഗം ടി. കൃഷണന്‍, മണ്ഡലം സെക്രടറി വി. രാജന്‍, ജില്ലാകൗണ്സിലംഗം അഡ്വ. രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. ബിജു ഉണ്ണിത്താന്, കെ. കൃഷ്ണന്‍, എ. നാരായണന് മൈലുല, ഇ. മാലതി, ബി.പി. അഗ്ഗിത്തായ എന്നിവര്‍ നേതൃത്വംനല്കി.
കുറ്റിക്കോല്‍ മാവേലിസ്റ്റോറിലേക്ക് നടന്ന മാര്‍ച് സിപിഐ സംസ്ഥാന കൗണ്‍സിലംഗം ടി. കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ. തമ്പാന്‍ അധ്യക്ഷതവഹിച്ചു. എ. ഗോപാലന്, പി. ശശി എന്നിവര്‍ സംസാരിച്ചു. കൊടക്കുഴി മാധവന്, ബേബിസി നായര്‍, എം.ജി. മണിയാണി എന്നിവര്‍ നേതൃത്വം നല്‍കി. എം. ബാബു സ്വാഗതം പറഞ്ഞു.
കോളിയടുക്കത്ത് മാവേലി സ്റ്റോറിലേക്ക് നടന്ന പ്രകടനം ജില്ലാ എക്സിക്യൂട്ടിവംഗം ഇ.കെ. നായര്‍ ഉദ്ഘാടനം ചെയ്തു. ബി.പി. അഗ്ഗിത്തായ അധ്യക്ഷതവഹിച്ചു. കെ. നാരായണന് മൈലൂല സ്വാഗതം പറഞ്ഞു. പാര്‍ട്ടി മണ്ഡലം സെക്രട്ടറി വി. രാജന്‍, കെ. കൃഷ്ണന്‍, എം. ഗംഗാധരന്‍, രാജേഷ് ബേനൂര്‍ എന്നിവര്‍ സംസാരിച്ചു. കോളിയടുക്കത്ത് നിന്നാരംഭിച്ച പ്രകടനത്തിന് ഇ. രാഘവന് നായര്‍, ടി. കുഞ്ഞിരാമന് നായര്‍, അനിത രാജ്, ഗംഗാധരന്‍ ചട്ടഞ്ചാല്‍, ഇ. മാലതി, ഇ. മണികണ്ഠന് എന്നിവര്‍ നേതൃത്വം നല്‍കി.
ഉപ്പള മാവേലി സ്റ്റോറിലേക്ക് നടന്ന മാര്‍ച് മണ്ഡലം സെക്രടറി എം. സജ്ഞീവ ഷെട്ടി ഉദ്ഘാടനം ചെയ്തു. മാധവ അധ്യക്ഷത വഹിച്ചു. ആനന്ദ ഷെട്ടി, എസ്. രാമചന്ദ്ര, കെ. കൃഷ്ണപ്പ എന്നിവര്‍ സംസാരിച്ചു. രാമകഷ്ണ ഷെട്ടിഗാര്‍ സ്വാഗതം പറഞ്ഞു.
പൈവെളിഗെ മാവേലി സ്റ്റോറിലേക്ക് നടന്ന മാര്‍ച് ജില്ലാകൗണ്സിലംഗം ഗോവിന്ദ ഹെഗ്‌ഡെ ഉദ്ഘടനം ചെയ്തു. ലോറന്‍സ് ഡിസൂസ അധ്യക്ഷത വഹിച്ചു. എം. ചന്ദ്രനായക്, എം.സി. അജിത്, കേശവ വായിക്കട്ട എന്നിവര്‍ സംസാരിച്ചു.
ചെറുവത്തൂരില്‍ സപ്ലൈകോ മാര്‍ക്കറ്റിലേക്ക് നടന്ന മാര്‍ച്ച് ജില്ലാഎക്സിക്യൂട്ടിവംഗം പി.എ. നായര്‍ ഉദ്ഘാടനം ചെയ്തു. പി.പി. ശ്രീധരന് അധ്യക്ഷത വഹിച്ചു. കെ.കെ. ബാലകൃഷ്ണന്, എ. ബാലകൃഷ്ണന്, ബി.എം. കുമാരന്, എം.എ. ലക്ഷ്മി എന്നിവര്‍ നേതൃത്വം നല്‍കി. മുകേഷ് ബാലകൃഷ്ണന് സ്വാഗതം പറഞ്ഞു.
നീലേശ്വരം ലാഭം മാര്‍ക്കറ്റിലേക്ക് നടന്ന മാര്‍ച് മണ്ഡലം സെക്രടറി എ. അമ്പൂഞ്ഞി ഉദ്ഘാടനം ചെയ്തു.
എം. അസൈനാര്‍ അധ്യക്ഷത വഹിച്ചു. പി. ഭാര്‍ഗവി, പി. വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. നീലേശ്വരം ഓവര്‍ബ്രിഡ്ജിന് സമീപത്തുനിന്നുമാരംഭിച്ച പ്രകടനത്തിന് പി.കെ. മോഹന്‍കുമാര്‍, എം.വി. ചന്ദ്രന്‍, ബി.സി. ജോസ്, അഡ്വ. എം. രജ്ഞിത്, പുഷ്പകുമാരി എന്നിവര്‍ നേതൃത്വം നല്‍കി. സി.വി. വിജയരാജ് സ്വാഗതം പറഞ്ഞു.
തൃക്കരിപ്പൂര്‍ സപ്ലെകോ ലാഭം മാര്‍ക്കറ്റിനു മുന്നില്‍ നടത്തിയ മാര്‍ചും ധര്‍ണയും ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ബങ്കളം കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം എക്‌സിക്യൂട്ടീവ് അംഗം പി. കുഞ്ഞമ്പു അധ്യക്ഷത വഹിച്ചു. രവീന്ദ്രന്‍ മാണിയാട്ട്, രാജന്‍ കഞ്ചിയില്‍ എന്നിവര്‍ സംസാരിച്ചു. തൃക്കരിപ്പൂര്‍ ലോക്കല്‍ സെക്രട്ടറി എം. ഗംഗാധരന്‍ സ്വാഗതം പറഞ്ഞു. തങ്കയം മുക്കില്‍ നിന്നുമാരംഭിച്ച പ്രകടനത്തിന് പാലക്കീല്‍ രാമകൃഷ്ണന്‍, കെ. ശേഖരന്‍, എം. ചന്ദ്രന്‍, കെ. മനോഹരന്‍, പരങ്ങേന്‍ സദാനന്ദന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Keywords: Kasaragod, CPI, March, Dharna, Kerala, Suplyco