നാടിന്റെ സ്വൈര്യജീവിതം തകര്‍ക്കുന്ന ദുഷ്ടശക്തികളെ അമര്‍ച്ച ചെയയ്ണം: സി.പി.ഐ
May 23, 2012, 16:00 IST

കാസര്‍കോട്: നാടിന്റെ സ്വൈര്യജീവിതം തകര്‍ക്കുന്ന തരത്തില്‍ ചില ദുഷ്ടശക്തികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അധികാരികള്‍ ജാഗ്രതയോടെ കണ്ട് അമര്‍ച്ച ചെയ്യാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് സി പി ഐ ജില്ലാ കൌണ്‍സില്‍ ആവശ്യപ്പെട്ടു.
ഇരിയയിലെ ഒരു ആരാധനാലയത്തിന് നേരെ ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു സംഘം സാമൂഹ്യ ദ്രോഹികള്‍ നടത്തിയ അക്രമം ബോധപൂര്‍വ്വം കുഴപ്പം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്. യാതൊരു പ്രശ്നവും ഈ പ്രദേശത്ത് ഉണ്ടായിരുന്നില്ല. കാഞ്ഞങ്ങാട് പട്ടണത്തിന്റെ പരിസര പ്രദേശങ്ങളില്‍ ഉണ്ടായ കുഴപ്പങ്ങള്‍ വ്യാപിക്കാതെ സമാധാനം കൈവരിക്കാന്‍ എം എല്‍ എയുടെയും മറ്റു ജനപ്രതിനിധികളുടേയും ശ്രമഫലമായി കഴിഞ്ഞിട്ടുണ്ട്.
ഇപ്പോള്‍ പുതിയ മേഖലകളിലേക്ക് കുഴപ്പം വ്യാപിക്കാന്‍ നടത്തുന്ന ശ്രമം അമര്‍ച്ച ചെയ്യാന്‍ അധികാരികള്‍ തയ്യാറാവണമെന്നും സ്വൈര്യജീവിതം തകര്‍ക്കാന്‍ ചില ഗൂഡശക്തികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ട് സമാധാനം നിലനിര്‍ത്താന്‍ മുഴുവന്‍ ജനങ്ങളും മുന്നോട്ടുവരണമെന്നും സി പി ഐ ജില്ലാ കൌണ്‍സില്‍ അഭ്യര്‍ത്ഥിച്ചു.
Keywords: CPI, Protest, Church attack, Eriya, Kasaragod