city-gold-ad-for-blogger

ജില്ലയിലെ രൂക്ഷമായ യാത്രാ പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണം: സി പി ഐ

കാസര്‍കോട്: (www.kasargodvartha.com 03/03/2016) ജില്ലയിലെ രൂക്ഷമായ യാത്രാ പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് സി പി ഐ ജില്ലാ കൗണ്‍സില്‍ യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലയിലെ കെ എസ് ആര്‍ ടി സി യുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം. കാഞ്ഞങ്ങാട് സബ് ഡിപ്പോ തുടങ്ങുമ്പോള്‍ മലയോര മേഖലയിലേക്കും ഹൊസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്കിലെ വിവിധകേന്ദ്രങ്ങളിലേക്കും കൂടുതല്‍ കെ എസ് ആര്‍ ടി സി സര്‍വീസുകള്‍ ആരംഭിക്കുമെന്ന പ്രതീക്ഷയാണുണ്ടായിരുന്നത്. എന്നാല്‍ ഉണ്ടായിരുന്ന ഷെഡ്യൂള്‍ പോലും മുടങ്ങുന്ന സ്ഥിതിയാണുള്ളത്.

കാഞ്ഞങ്ങാട് ഡിപ്പോയില്‍ ആകെ 67 ബസുകള്‍ ഉള്ളതില്‍ 20 ലധികം ബസുകള്‍ കട്ടപ്പുറത്താണ്. കാസര്‍കോട് ഡിപ്പോയില്‍ ആവശ്യത്തിന് ബസുകള്‍ ഇല്ലാത്ത സ്ഥിതിയാണുള്ളത്. കോഴിക്കോട് മംഗളൂരു നോട്ടിഫൈഡ് റൂട്ടില്‍പെടുന്ന കാഞ്ഞങ്ങാട് - കാസര്‍കോട് റൂട്ടില്‍ ഓടുന്ന ബസുകളില്‍ ഭൂരിപക്ഷവും കെ എസ് ആര്‍ ടി സി ടൗണ്‍ ടു ടൗണ്‍ ലിമിറ്റഡ് ഫാസ്റ്റ്പാസഞ്ചര്‍ ബസുകളാണ്. ഈ രണ്ട് സര്‍വീസുകള്‍ക്കും കാഞ്ഞങ്ങാടിനും കാസര്‍കോടിനും ഇടയില്‍ പെരിയ, പൊയിനാച്ചി, ചെര്‍ക്കള എന്നീ സ്റ്റോപ്പുകളും മാവുങ്കാല്‍, ചട്ടഞ്ചാല്‍, സിവില്‍ സ്റ്റേഷന്‍ എന്നീ റിക്വസ്റ്റ് സ്റ്റോപ്പുകളുമാണുള്ളത്. ഈ റൂട്ടിലെ മറ്റ് സ്റ്റോപ്പുകളിലെ യാത്രക്കാര്‍ വലിയ ദുരിതത്തിലാണ്.
ജില്ലയിലെ രൂക്ഷമായ യാത്രാ പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണം: സി പി ഐ

നോട്ടിഫൈഡ് റൂട്ടായതിനാല്‍ സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റും നല്‍കുന്നില്ല. കെ എസ് ആര്‍ ടി സി ആവശ്യത്തിന് ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി ബസുകള്‍ അനുവദിക്കുന്നുമില്ല. ദേശസാല്‍കൃത റൂട്ടായ കാസര്‍കോട് - കാഞ്ഞങ്ങാട് ചന്ദ്രഗിരി തീരദേശ പാതയില്‍ കെ എസ് ആര്‍ ടി സി ട്രിപ്പുകള്‍ വെട്ടികുറച്ച് യാത്രക്കാരെ പെരുവഴിയിലാക്കുന്നു. കാസര്‍കോട് - കാഞ്ഞങ്ങാട് കെ എസ് ടി പി റോഡ് നിര്‍മാണം നടക്കുന്നതിനാല്‍ ഏഴ് ബസുകളുടെ സര്‍വീസ് നിര്‍ത്തലാക്കി. ദേശസാല്‍കൃത റൂട്ടിലും നോട്ടിഫൈഡ് റൂട്ടിലും രാത്രികാലങ്ങളില്‍ ആവശ്യത്തിന് സര്‍വീസ് നടത്താന്‍ തയ്യാറാകാത്ത കെ എസ് ആര്‍ ടി സി നടപടി പ്രതിഷേധാര്‍ഹമാണ്. രാത്രി ഒമ്പത് മണിക്ക് കോഴിക്കോട് ഏയര്‍പോട്ട് ബസ് കാസര്‍കോട് ഡിപ്പോയില്‍ നിന്ന് പുറപ്പെട്ടാല്‍ പിന്നീട് ദേശീയപാത വഴി ബസ്സില്ല. കാഞ്ഞങ്ങാട്ട് നിന്നും കാസര്‍കോട്ടേക്കും ഇതാണ് സ്ഥിതി.

ചന്ദ്രഗിരി റൂട്ടിലും ഇതേ അവസ്ഥയാണ്. ഇത് കാരണം ഒരുപാട് ആളുകള്‍ രാത്രികാലത്ത് വലിയ ദുരിതം അനുഭവിക്കേണ്ടി വരുന്നു. രാത്രി യാത്ര ചെയ്യാന്‍ വലിയ പണം ചിലവഴിക്കേണ്ട സ്ഥിതിയാണുള്ളത്. ജനങ്ങളുടെ യാത്രയുടെ കാര്യത്തില്‍ ഉത്തരവാദിത്വം നിര്‍വഹിക്കേണ്ട കെ എസ് ആര്‍ ടി സി കാണിക്കുന്ന സമീപനം അംഗീകരിക്കാന്‍ കഴിയില്ല. ജില്ലാ ആസ്ഥാനത്ത് നിന്നും കാഞ്ഞങ്ങാട്ടേക്ക് രാത്രി ഒമ്പതി മണിക്ക് നാഷണല്‍ ഹൈവേ വഴി യാത്രാ സൗകര്യമില്ലാത്ത സ്ഥിതി കാസര്‍കോട് മാത്രമേ ഉണ്ടാവു. ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ ട്രിപ്പ് മുടങ്ങുന്നതും പതിവാണ്.

ഏറെ പഴക്കം ചെന്ന ബസുകളാണ് ജില്ലയില്‍ കൂടുതലും അതുകൊണ്ട് യന്ത്ര തകരാര്‍മൂലവും ടയര്‍ ക്ഷാമംമൂലവും ട്രിപ്പ് മുടങ്ങുന്നതും പതിവാകുന്നു. ജില്ലയില്‍ കെ എസ് ആര്‍ ടി സി യുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ടി കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്‌സിക്യൂട്ടീവംഗം ഇ ചന്ദ്രശേഖരന്‍ എം എല്‍എ സംസാരിച്ചു.

Keywords : CPI, Meeting, Kasaragod, Bus, KSRTC, Passengers.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia