റേഷന്‍ വിതരണം ഉടന്‍ പുനസ്ഥാപിക്കണം: സി.പി.ഐ
May 8, 2013, 19:33 IST
കാസര്‍കോട്: ജില്ലയില്‍ താറുമാറായി കിടക്കുന്ന റേഷന്‍ വിതരണം ഉടന്‍ പുനസ്ഥാപിക്കണമെന്ന് സി.പി.ഐ. ജില്ലാ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ബി.പി.എല്‍. കാര്‍ഡുടമകള്‍ക്ക് ഒരു രൂപയ്ക്ക് നല്‍കിവരുന്ന ഏപ്രില്‍ മാസത്തെ അരിയുടെ അലോട്ട്‌മെന്റ് മുഴുവന്‍ റേഷന്‍ കടകളിലും ഇനിയും എത്തിയിട്ടില്ല.
വിതരണം ചെയ്തിട്ടുള്ള സ്ഥലങ്ങളിലാകട്ടെ ഈ അരി റേഷന്‍ കാര്‍ഡുടമകള്‍ക്ക് ചെറിയ അളവില്‍ മാത്രമാണ് വിതരണം ലഭിച്ചിട്ടുള്ളത്. നോണ്‍ സബ്‌സിഡി നിരക്കില്‍ ആറ് രൂപ ഇരുപത് പൈസക്ക് വിതരണം ചെയ്യേണ്ട അരിയുടെ വിതരണം കഴിഞ്ഞ മാസം നടന്നിട്ടില്ല. ഏപ്രില്‍ മാസത്തില്‍ വിതരണം മുടങ്ങി കിടന്ന അരി മെയ് 11 നകം വിതരണം ചെയ്യുമെന്ന അധികാരികളുടെ പ്രഖ്യാപനവും പാഴ് വാക്കായിരിക്കുകയാണ്. എന്നാല്‍ ഇനി നാല് ദിവസം മാത്രം ബാക്കി നില്‍ക്കെ എങ്ങനെ പൂര്‍ണമായും വിതരണം നടക്കുമെന്നാണ് ജനങ്ങളുടെ ആശങ്ക. ഇതിനിടെയാണ് എഫ്.സി. ഗോഡൗണിലെ അളവ് തൂക്ക യന്ത്രം തകറാലായത്. ഇതോടെ അരിയുടെ വിതരണം ജില്ലയില്‍ പൂര്‍ണമായും നിലച്ചിരിക്കുകയാണ്. ഇതെല്ലാം പരിഹരിച്ച് മൊത്ത വിതരണക്കാരെ ഏല്‍പിച്ച് ഇവിടെനിന്ന് റേഷന്‍ കടകളിലെത്തി റേഷന്‍ കടകള്‍ വഴി എന്ന് വിതരണം നടക്കും എന്ന് അറിയാത്ത സ്ഥിതിയാണുള്ളത്.
ഏപ്രില്‍ മാസത്തെ അരി വിതരണം 11 നകം നല്‍കിയതിന് ശേഷം മാത്രമേ മെയ് മാസത്തിലെ അരി വിതരണം ആരംഭിക്കുകയുള്ളുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. അതുകൊണ്ട് അരി വിതരണത്തിലെ തടസങ്ങള്‍ പരിഹരിച്ച് ഏപ്രില്‍, മെയ് മാസങ്ങളിലെ അരി വിതരണം കാര്യക്ഷമമായി നടത്താന്‍ വേണ്ട നടപടികള്‍ ഉടന്‍ സ്വീകരിക്കണമെന്ന് സി.പി.ഐ ജില്ലാ കൗണ്‍സില്‍ ആവശ്യപ്പെട്ടു.

![]() |
File photo |

Keywords: Ration, Distribution, Start, CPI, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News