ബദിയടുക്ക വില്ലേജ് ഓഫീസറുടെ പേരില്‍ നടപടിയെടുക്കണം: ടി കൃഷ്ണന്‍
Jun 11, 2012, 14:40 IST
![]() |
സി പി ഐ ബദിയടുക്ക ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ബദിയടുക്ക വില്ലേജ് ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ സി പി ഐ സംസ്ഥാന കൗണ്‍സിലംഗം ടി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. |
ബദിയടുക്ക: ബദിയടുക്ക വിദ്യാഗിരി ബാപ്പുമൂല ഹരിജന്‍ കോളനിയിലെ ഒരു വിദ്യാര്‍ത്ഥിക്ക് വിദ്യാഭ്യാസ ആവശ്യത്തിന് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വിസമ്മതിച്ച ബദിയടുക്ക വില്ലേജ് ഓഫീസറുടെ പേരില്‍ നടപടി വേണമെന്ന് സി പി ഐ സംസ്ഥാന കൗണ്‍സിലംഗം ടി കൃഷ്ണന്‍ ആവശ്യപ്പെട്ടു.
പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് ലഭിച്ചു വരുന്ന സര്‍ക്കാര്‍ സഹായത്തിന് തടസ്സം നില്‍ക്കുന്ന ചില സര്‍ക്കാര്‍ ജീവനക്കാര്‍ പല ഓഫീസുകളിലും ഇപ്പോഴും നില നില്‍ക്കുകയാണ്. ഇത് അംഗീകരിക്കാന്‍ കഴിയുന്നതല്ല. ഇത്തരം ജീവനക്കാരന്റെ പേരില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബദിയടുക്ക വില്ലേജ് ഓഫീസിന് മുന്നില്‍ സി പി ഐ ബദിയടുക്ക ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ധര്‍ണയില്‍ ലോക്കല്‍ സെക്രട്ടറി കെ ചന്ദ്രശേഖരഷെട്ടി അധ്യക്ഷത വഹിച്ചു. സി പി ഐ ജില്ലാ കൗണ്‍സിലംഗം പി എന്‍ ആര്‍ അമ്മണ്ണായ, കെ രാജു, ഇ ശ്രീധരന്‍, വി ബാലകൃഷ്ണന്‍ ചെടേക്കാല്‍ ആനന്ത പെരഡാല, സുശീല നീര്‍ച്ചാല്‍ എന്നിവര്‍ സംസാരിച്ചു. ബി സുധാകരന്‍ സ്വാഗതം പറഞ്ഞു.
Keywords: CPI, Badiyadukka, Village office march, Kasaragod