കോളിയടുക്കം മേഖലയില്‍ സമാധാനം പുനസ്ഥാപിക്കണം: സി പി ഐ
Jul 10, 2012, 13:58 IST
കോളിയടുക്കം: കോളിയടുക്കം മേഖലയില്‍ സമാധാനം പുനസ്ഥാപിക്കണമെന്ന് സി പി ഐ ചെമ്മനാട് ലോക്കല്‍ കമ്മറ്റി ആവശ്യപ്പെട്ടു. ഈ അടുത്ത കാലത്തായി കോളിയടുക്കം മേഖലയില്‍ ജനജീവിതം ദുസ്സഹമാക്കികൊണ്ട് സി പി എം- മുസ്ലിംലീഗ് സംഘര്‍ഷങ്ങള്‍ നടക്കുകയാണ്.
ഇത് ഫലപ്രദമായി തടയാന്‍ പൊലീസ് തയ്യാറാവണം. പ്രശ്‌നത്തെ വര്‍ഗ്ഗീയ വല്‍ക്കരിക്കാനും പ്രകോപനമുണ്ടാക്കി വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളും നടന്നു വരുന്നുണ്ട്. അപകടകരമായ ഇത്തരം നീക്കങ്ങളില്‍ നിന്നും ബന്ധപ്പെട്ട വിഭാഗങ്ങള്‍ പിന്തിരിയണമെന്നും ജനങ്ങള്‍ ഇത്തരക്കാരെ ഒറ്റപ്പെടുത്തണമെന്നും സി പി ഐ ആവശ്യപ്പെട്ടു.
Keywords: Koliyadukkam, Clash, CPI, Kasaragod