ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യു ഡി എഫ് ശക്തിപ്പെടണം: സി പി ജോണ്‍
Jul 25, 2016, 09:30 IST
കാസര്‍കോട്: (www.kasargodvartha.com 25.07.2016) ദേശീയമായും പ്രാദേശികമായും ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണി ശക്തിപ്പെടേണ്ടതുണ്ടെന്ന് സി എം പി സംസ്ഥാന സെക്രട്ട്രറി സി പി ജോണ്‍ അഭിപ്രായപ്പെട്ടു. കേന്ദ്ര ഭരണത്തിന് നേതൃത്വം നല്‍കുന്ന മോഡി രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത് വാര്‍ത്തയാണ്. എന്നാല്‍ സാമ്രാജ്യത്വ അധിനിവേശത്തിനെതിരെ ഒരക്ഷരം അദ്ദേഹം സംസാരിച്ചില്ല.
നിക്‌സന്റെ മുഖത്തു നോക്കി താങ്കള്‍ ശരിയല്ലെന്ന് പറഞ്ഞ ഇന്ദിരാജിയെ നാം ഓര്‍ക്കേണ്ടത് ഈ അവസരത്തിലാണ്. ഗാന്ധി വധത്തെ ഇന്ത്യയുടെ ചര്‍ച്ചാമുഖത്തു കൊണ്ടുവന്നത് രാഹുല്‍ ഗാന്ധിയാണ്. അസഹിഷ്ണുതയെ തടുക്കാന്‍ കോണ്‍ഗ്രസ് വേണം. എല്‍ ഡി എഫ് ഭരണം കേരളത്തില്‍ ജനജീവിതം പ്രയാസകരമാക്കിയിരിക്കുന്നു. മധു വിധുവിലെ കല്ലു കടിയാണ് ഈ ഭരണത്തില്‍. എല്ലാം ശരിയാക്കുന്നവര്‍ നമ്മെ ശരിയാക്കാതിരിക്കാനുള്ള പ്രതിരോധമാണ് ഉദുമ ഉപ തിരഞ്ഞടുപ്പിലൂടെ നാം പടുത്തുയര്‍ത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
യു ഡി എഫ് ഉദുമ ഡിവിഷന്‍ സ്ഥാനാര്‍ത്ഥി ഷാനവാസ് പാദൂരിന്റെ തെരഞ്ഞെടുപ്പ് പൊതുയോഗത്തെ അഭിമുഖീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാപ്പില്‍ മുഹമ്മദ് പാഷ അധ്യക്ഷത വഹിച്ചു. കെ പി സി സി ജനറല്‍ കെ പി കുഞ്ഞിക്കണ്ണന്‍, ഡി സി സി പ്രസിഡണ്ട് അഡ്വ സി കെ ശ്രീധരന്‍, തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ കല്ലട്ര അബ്ദുല്‍ ഖാദര്‍, കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍, പി കെ ഫൈസല്‍, എം കുഞ്ഞമ്പു നമ്പ്യാര്‍, പി വി സുരേഷ്, ഗീത കൃഷ്ണന്‍, കരിച്ചേരി നാരായണന്‍ മാസ്റ്റര്‍, വി കമ്മാരന്‍, കുഞ്ഞിരാമന്‍ മാസ്റ്റര്‍, കെ എ മുഹമ്മദാലി, വാസു മാങ്ങാട്, ഹമീദ് മാങ്ങാട്, ലക്ഷ്മി ബാലന്‍, സത്താര്‍ മുക്കുന്നോത്ത്, എം എച്ച് മുഹമ്മദ്കുഞ്ഞി, ഹാഷിം അരിയില്‍, ഹസീബ് ടി കെ, റൗഫ് ഉദുമ, ഷാനവാസ് പാദൂര്‍ സംബന്ധിച്ചു. ബി ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.
Keywords : Kasaragod, UDF, Convention, Inauguration, CP John.