സി പി എം ഭരണത്തകര്‍ച്ചയുടെ ആദ്യ വെടിയാണ് ജയരാജന്റെ രാജി: സി പി ജോണ്‍
Oct 15, 2016, 09:11 IST
കാസര്‍കോട്: (www.kasargodvartha.com 15/10/2016) അഴിമതിയിലും സ്വജനപക്ഷപാതത്തിലും മുങ്ങിക്കുളിച്ച സി പി എം ഭരണത്തകര്‍ച്ചയുടെ ആദ്യ വെടിയാണ് ജയരാജന്റെ രാജിയിലൂടെ വ്യക്തമായിരിക്കുന്നതെന്ന് സി പി ജോണ്‍ പ്രസ്താവിച്ചു. യു ഡി എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ സദസ് പുതിയ ബസ് സ്റ്റാന്‍ഡ് ഒപ്പുമരച്ചോട്ടില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗ്രൂപ്പ് സംഘര്‍ഷങ്ങളാണ് സി പി എമ്മിനെ വലക്കുന്നത്. ഇ എം എസിനെയും അച്യുതാനന്ദനെയും വെട്ടിയ പാര്‍ട്ടിയില്‍ ചോദ്യം ചെയ്യപ്പെടാത്തവരായിരുന്നു കണ്ണൂര്‍ ലോബി. ചരിത്രം ഇവിടെ തിരിച്ചടിക്കപ്പെടുന്നു. ബുദ്ധദേവ് ഭട്ടാചാര്യയുടെ ബംഗാളില്‍ സി പി എമ്മിനെ ബാധിച്ച മഹാരോഗമായിരുന്നു സിംഗൂര്‍ സിന്‍ഡ്രോം. കൊള്ളയും കൊലയും കൈമുതലാക്കി അഹങ്കാരികളായി മാറിയവര്‍ക്ക് കേരളത്തിലും അത്തരം സിംഡ്രോം ബാധിക്കാനിടയുണ്ടെന്ന് ജോണ്‍ പറഞ്ഞു.
പരിപാടിയില്‍ യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുല്ല അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ പി ഗംഗാധരന്‍ നായര്‍ സ്വാഗതം പറഞ്ഞു. എം സി ഖമറുദ്ദീന്‍, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, കെ നീലകണ്ഠന്‍, എ വി രാമകൃഷ്ണന്‍, കെ കമ്മാരന്‍, എ അബ്ദുര്‍ റഹ് മാന്‍, പി സി രാജേന്ദ്രന്‍, ടി ഇ അബ്ദുല്ല, ഹരീഷ് നമ്പ്യാര്‍, പി എ അഷ്‌റഫലി, ബാലകൃഷ്ണന്‍ വോര്‍കുട്‌ലു, കരീം ചന്തേര, എ ഗോവിന്ദന്‍ നായര്‍, അഡ്വ. എ ഗോവിന്ദന്‍ നായര്‍, എം കുഞ്ഞമ്പു നമ്പ്യാര്‍, എം സി പ്രഭാകരന്‍, എല്‍ എ മഹ് മൂദ് ഹാജി, പി മുഹമ്മദ് കുഞ്ഞി, കരിവെള്ളൂര്‍ വിജയന്‍, ഹക്കീം കുന്നില്‍, കെ ഖാലിദ്, കരുണ്‍ താപ്പ എന്നിവര്‍ പ്രസംഗിച്ചു.
Keywords : UDF, Protest, LDF, Programme, Inauguration, Kasaragod, CP John.